Connect with us

Culture

‘താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും’; 47000 ലൈക്ക് കടന്ന വിദ്യാര്‍ത്ഥിയുടെ സംവരണ വിരുദ്ധ പോസ്റ്റിന് മറുപടിയുമായി വി.ടി ബല്‍റാം എം.എ.എ

Published

on

കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്‍ത്ഥിക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്‍. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല എന്ന് വി.ടി ബല്‍റാം.

ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നത്. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടണെന്ന്, ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

‘79.7 ശതമാനം മാര്‍ക് പ്ലടുവി നു മേടിച്ചിട്ടും അഡ്മിഷന്‍ കിട്ടാത്ത അവസ്ഥ. അഡ്മിഷനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ഞാന്‍ ആ സത്യം മനസിലാക്കി. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാര്‍ക് മാത്രമല്ല. 50% മാര്‍ക് ഉള്ള താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും എന്നാണ് ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്. ലിജോയുടെ പോസ്റ്റിന് 47000 ലൈക്കും 12000 ഓളം ഷെയറും ലഭിച്ചിട്ടുണ്ട്. പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.

ഭല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൊന്ന് അനുജാ,
സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്‍. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല. സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ഒരുപാട് മിഡില്‍ ക്ലാസ് ചെറുപ്പക്കാര്‍ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്‍ പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട് ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.

1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നത്. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണ്.

2) ഇത് മനസ്സിലാക്കാന്‍ താങ്കളടക്കം പലര്‍ക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവര്‍ക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാള്‍ക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.

3) ‘കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍’ താങ്കള്‍ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്‍ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്‍ക്കും, പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ ‘താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്’ ഇല്ല. സഹപാഠികള്‍ക്കിടയില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും.

4) ഇങ്ങനെ അവര്‍ക്കുള്ള പലതരം പരിമിതികളേയും മുന്നില്‍ക്കണ്ട് അവര്‍ക്ക് നല്‍കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്‍കിയില്ലെങ്കില്‍ നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്‍ മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നല്‍കിയിട്ടും പല സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.

5) കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെ.

 

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending