Connect with us

india

അധ്യാപികയുടെ ക്രൂര മര്‍ദനം; 9 വയസുകാരി ഗുരുതരാവസ്ഥയില്‍

കുട്ടിയുടെ ചെവിക്ക് അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

മുംബൈയില്‍ അധ്യാപികയുടെ ക്രൂര മര്‍ദനത്തിന് ഇരയായ 9 വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ചെവിക്ക് അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ചതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

മുംബൈയിലെ നല്ലസോപാര എന്ന സ്ഥലത്ത് ഒക്ടോബര്‍ അഞ്ചിാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ അധ്യാപിക ഒളിവില്‍ പോയിരുന്നു. ഇതിനാല്‍ അധ്യാപികക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്ലാസില്‍ അനുസരണക്കേട് കാണിച്ചെന്നാരോപിച്ച് സ്വകാര്യ ട്യൂഷന്‍ അധ്യാപികയായ രത്ന സിങ് വിദ്യാര്‍ത്ഥിയായ ദീപികയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി ധരിച്ചിരുന്ന കമ്മല്‍ കവിളില്‍ തുളഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കേള്‍വി ശക്തിക്ക് പ്രശ്നങ്ങളുണ്ടായി. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒമ്പത് ദിവസങ്ങളായി കുട്ടി വെന്റിലേറ്ററില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച കുട്ടിയുടെ താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടെറ്റനസ് അണുബാധയുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

india

ഇരുട്ടടിയായി ഗ്യാസ് വില വീണ്ടും കൂട്ടി, നാലുമാസത്തിനിടെ കൂട്ടിയത് 157.50 രൂപ

പുതിയ വില 1810.50 രൂപ.

Published

on

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ.

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

Continue Reading

india

നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്

Published

on

ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി ​സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആ​ന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറി​ൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

Continue Reading

india

തിരക്കേറിയ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങള്‍

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Published

on

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

Continue Reading

Trending