തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് 2% ആണ്.