Connect with us

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Money

തിരിച്ചുകയറി ഓഹരി വിപണി

സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Published

on

വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.

എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending