ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ സമൂഹമാധ്യമമായ എക്‌സില്‍ നിന്ന് പിന്‍വാങ്ങി. ഇനി വാര്‍ത്തകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. എക്‌സില്‍ നില്‍ക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ടെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കി.
‘വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്‌സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങള്‍ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ ഉയര്‍ന്ന കാമ്പയിനുകള്‍. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്’ -ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് ദ ദാര്‍ഡിയന്റെ ആര്‍ട്ടിക്കിളുകള്‍ പ്ലാറ്റ്‌ഫോമിലൂടെ ഇനിയും പങ്കുവെക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.