Connect with us

kerala

ഊതിപ്പെരുപ്പിച്ച പിണറായി ശോഭ മങ്ങുന്നു; തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ ശേഷിക്കെ എല്‍.എഡി.എഫ് ക്യാമ്പില്‍ ആശങ്ക

സമൂഹമാധ്യമങ്ങളിലടക്കം പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

Published

on

ഇടത് മാധ്യമങ്ങളും, സൈബര്‍ കേന്ദ്രങ്ങളും ഊതിപ്പെരുപ്പിച്ച പിണറായി ശോഭ മങ്ങുന്നു. എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവരം തെളിവുസഹിതം പ്രതിപക്ഷം പുറത്തുവിട്ടതോടെ പിണറായി വിജയനെന്ന നേതാവിന്റെ പ്രതിശ്ചായയില്‍ അണികള്‍ക്ക് പോലും സംശയം ഉയര്‍ന്നുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

സെപ്തംബര്‍ 4 നായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതിപക്ഷനേതാവിന്റെ ആരോപണം ശെരിവക്കുന്ന വസ്തുതകള്‍ അനുദിനം പുറത്തുവന്നതോടെ പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ പി ആര്‍ സാമ്രാജ്യം കടലാസ്‌കൊട്ടാരം പോലെ പൊളിഞ്ഞടുങ്ങുകയായിരുന്നു.

ആര്‍എസ്എസ് – ബിജെപി ആശയങ്ങളെ എതിര്‍ക്കുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍ക്കാപ്പുറത്തേറ്റ അടിയായിരുന്നു അജിത് കുമാറിന്റേതുള്‍പ്പെടെയുള്ള നേതാക്കന്മാരുടെ ആര്‍എസ്എസ് കൂടിക്കാഴ്ച. വാക്കില്‍ ഒന്നും പ്രവര്‍ത്തിയില്‍ മറ്റൊന്നുമുള്ള പിണറായി വിജയന്റെ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞ് വീഴുകയാണ്.

ബിജെപിയുമായി ‘ഡീല്‍’ ഉണ്ടാക്കി തന്റെയും മകളുടെയും പേരിലുള്ള കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത് എന്ന ആക്ഷേപം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു. ഇത് ഇടത് മുന്നണിക്കുള്ളിലെ മറ്റു പാര്‍ട്ടികള്‍ക്ക് അത്ര രസിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മന്ത്രിസഭ യോഗത്തില്‍ തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് ഒറ്റ സ്വരത്തില്‍ സിപിഐ മന്ത്രിമാര്‍ ചോദിച്ചതും, അജിത് കുമാറിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതും പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. റിപ്പോര്‍ട്ട് കിട്ടിയതേ ഉള്ളുവെന്നും ആഭ്യന്തര സെക്രട്ടറി പരിശോധിച്ചിട്ട് വേണ്ടത് ചെയ്യാം എന്ന ദയനീയ മറുപടി ആയിരുന്നു പിണറായിയുടേത്. എന്നാല്‍ ഇന്ന് ആ നിലപാടില്‍ നിന്നും മാറേണ്ടി വന്നു എന്നത് വസ്തുത.

പിണറായിയെ മുന്നില്‍ നിറുത്തി വോട്ട് ചോദിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ഇടതു കക്ഷികള്‍ക്ക് എല്ലാം ബോധ്യമായിരിക്കുകയാണ്. പ്രത്യേകിച്ച് സിപിഐക്ക്. പി.വി അന്‍വര്‍ തുറന്നുവിട്ട ആരോപണ ശരങ്ങള്‍ ഏല്‍ക്കുന്നത് മുഖ്യമന്ത്രിക്കാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്‍വറിന്റെ തുടര്‍ച്ചയായ പത്രസമ്മേളനങ്ങളില്‍ നേരത്തെ തന്നെ സംശയനിഴലില്‍ ആയ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖ്യ വില്ലന്‍ റോളില്‍ ആയി. പി.ശശിയും അന്‍വറിന്റെ ആരോപണശരങ്ങള്‍ക്ക് പാത്രമായി.
ഇതോടെ അന്‍വറിനെ പൂട്ടാന്‍ പിണറായി നേരിട്ടിറങ്ങിയതോടെ അന്‍വര്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. പിണറായി വിരുദ്ധചേരി സിപിഎമ്മിലും, ഇടത് മുന്നണിക്കുള്ളിലും ശക്തിയാര്‍ജിക്കുന്നു എന്നതാണ് വാസ്തവം.

വയനാട്,പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയിലേക്ക് കടക്കുമ്പോള്‍ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാല്‍ തോറ്റമ്പുമെന്ന പ്രതീതി ഇതിനോടകം തന്നെ മുന്നണിക്കുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു. ചുരുക്കത്തില്‍ പിണറായി വിജയനെന്ന നേതാവിന്റെ കെട്ടിപ്പൊക്കിയ ഇമേജ് ഇടിയുന്നു എന്ന് ചുരുക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഇടത് മന്ത്രിസഭ രാജിവെച്ച് ജനഹിതം തേടണം: പിഎംഎ സലാം

സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്

Published

on

ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം.- പി.എം.എ സലാം പറഞ്ഞു.
സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസ്സിന്റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. – പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലർത്താൻ ഒരിക്കൽപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

‘ആഭ്യന്തര വകുപ്പ് പരാജയം’; മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ വകുപ്പ് വഹിക്കാൻ അർഹതയില്ല’: പി.വി അൻവർ

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്

Published

on

പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതികരിച്ച് എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നും അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്. എന്തേ അദ്ദേഹം അറിയാതെപോയത്. ഈ ഇന്റലിജന്‍സും വിജിലന്‍സും ഈ സംവിധാനവുമൊക്കെ അന്നും കേരളത്തില്‍ ഇല്ലേയെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിര്‍ത്തിയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ശക്തമായ വിമര്‍ശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അന്‍വര്‍, അദ്ദേഹമെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, അയാള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും എന്നായിരുന്നു എംഎല്‍എയുടെ മറുപടി. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്നും അന്‍വര്‍ ചോദിച്ചു. മരുമകന് നല്‍കുന്ന പഗിഗണന അജിത്കുമാറിനും നല്‍കുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’; എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ പ്രൗഡോജ്ജ്വല തുടക്കം

നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ

Published

on

മലപ്പുറം: പോളിടെക്നിക്ക് കോളേജുകളിൽ ഒക്ടോബർ 4നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 10നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ തുടക്കമായി. ഒക്ടോബർ 8 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. ഇന്നലെ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ നിന്നും തുടങ്ങി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, തിരുന്നാവായ ഖിദ്മത്ത് കോളേജ്, കോട്ടക്കൽ ഗവ: വനിത പോളിടെക്നിക്ക് കോളേജ്, ചേളാരി എ.കെ.എൻ.എം ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമാപിച്ചു.

ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയായിരുന്നു ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തിയത്. നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ.

‘ക്യാമ്പസ് കാരവൻ’ ഒന്നാം ദിവസം പര്യടന തുടക്കം തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടറും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.കെ.മുസമ്മിൽ, ജാഥാ കോർഡിനേറ്റർമാരും എം.എസ്.എഫ് ജില്ലാ ഭാരവാഹികളുമായ ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജരും എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനറുമായ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് ജില്ലാ ചെയർമാൻ വി.കെ.തബ്ഷീർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മബ്രൂഖ്, അജ്മൽ തുവ്വക്കാട്, ആഷിഖ് മരക്കാർ, സലാഹു തെന്നല, അർഷാദ് തറയിട്ടാൽ, അലി ചേലേമ്പ്ര, ഹരിത ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ മുല്ലപ്പള്ളി, എം.പി.ഫർഹാന, മിഥുന.കെ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ക്യാമ്പസ് കാരവൻ ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി എൻ.എൻ.എസ് കോളേജ്, തൃക്കലങ്ങോട് ജാമിഅ ആട്സ് കോളേജ്, മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Continue Reading

Trending