ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാതാവില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷണറാണ് അന്വേഷണം നടത്തുക.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ്് രജിസ്റ്റര്‍ ചെയ്‌തേക്കും. നേരത്തെ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ഇയാള്‍ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.