Connect with us

kerala

സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് കോഴ; സിപിഐയിലും കോഴ വിവാദം

സി.പി.ഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്.

Published

on

സി.പി.ഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി. സി.പി.ഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് പരാതി ഉയർന്നത്. പണം നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ കോന്നിയിൽ നിന്ന് ഹോസ്ദുർഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉയർന്നു.

ജോയിൻ കൗൺസിൽ നേതാവിനെയാണ് പണം നൽകാൻ വിസമ്മതിച്ചതിന് സ്ഥലം മാറ്റിയത്. ഇടപാടിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി നേതാക്കൾ കത്ത് നൽകി. സിപിഎമ്മിലെ പിഎസ്സി കോഴ വിവാദം ഉയർന്നതിന് പിന്നാലെയാണ് സിപിഐയിലും വിവാദം ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് പരാതി ഉയർന്നിരിക്കുന്നത്.

പത്തനംതിട്ടയിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് മണ്ഡലം കമ്മിറ്റി അം​ഗങ്ങളാണ് കത്തയച്ചിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാമെന്നും കത്തിൽ പറയുന്നു.

 

Film

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.

റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് ‘

Continue Reading

kerala

‘കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നു; ഇടപെടല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷം’

അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

Published

on

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരന്‍ ഷമീര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷമാണ് കെ. സുധാകരനെ പീഡനക്കേസില്‍ പെടുത്തുവാന്‍ ശ്രമം നടത്തിയതെന്ന് ഷമീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. കെ. സുധാകരനെതിരെ റസ്റ്റം നിര്‍ദേശിച്ചതനുസരിച്ച് കളവായി 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി വ്യക്തമാകുന്ന ശബ്ദരേഖയും പരാതിക്കാരനായ ഷമീര്‍ പുറത്തുവിട്ടു. കുറ്റപത്രത്തില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും, തങ്ങള്‍ പറയാത്ത പല കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.

Continue Reading

india

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍ ബദ്ധപ്പെട്ട് രാഹുല്‍ ഗാന്ധി

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്.

Published

on

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്.

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

‘എം ടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്.

നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’, എം എന്‍ കാരശ്ശേരി പറഞ്ഞു.

Continue Reading

Trending