Connect with us

kerala

ബ്രൂവറി: ഇടതുമുന്നണിയിൽ ഭിന്നിപ്പ്‌

ജെ.​ഡി.​എ​സ്​ ​നേ​തൃ​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ​

Published

on

ബ്രൂ​വ​റി വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷം ക​ടു​പ്പി​ച്ച​തി​നൊ​പ്പം ഇ​ട​തു​മു​ന്ന​ണി​യി​ലും അ​പ​സ്വ​ര​ങ്ങ​ൾ. സി.​പി.​ഐ​ക്ക്​ പി​ന്നാ​ലെ, ജെ.​ഡി.​എ​സ്, ആ​ർ.​ജെ.​ഡി പാ​ർ​ട്ടി​ക​ളും ഭി​ന്നാ​ഭി​പ്രാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി. ​ജെ.​ഡി.​എ​സ്​ ​നേ​തൃ​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ​

സി.​പി.​ഐ മു​ഖ​പ​ത്രം ‘ജ​ന​യു​ഗ’​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ്​ സ​ത്യ​ൻ മൊ​കേ​രി എ​ഴു​തി​യ ​ലേ​ഖ​ന​ത്തി​ൽ ബ്രൂ​വ​റി തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ആ​ർ.​ജെ.​ഡി​യും അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പ്​ കാ​ര്യ​മാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സി.​പി.​എം. സി.​പി.​ഐ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടോ​ളു​മെ​ന്നാ​ണ്​ ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ മ​റു​പ​ടി.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന ജെ.​ഡി.​എ​സ്​ നേ​തൃ​യോ​ഗ​ത്തി​ൽ ബ്രൂ​വ​റി അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച പാ​ർ​ട്ടി​യു​ടെ മ​ന്ത്രി ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കെ​തി​രെ ക​ന​ത്ത വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​ർ​ന്ന​ത്. വി​ഷ​യം മ​ന്ത്രി​സ​ഭ​യി​ൽ വ​ന്ന​പ്പോ​ൾ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട്​ ​പ്ര​തി​ക​രി​ക്കാ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്​ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. വീ​ഴ്ച വ​രു​ത്തി​യ മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്നും ചി​ല​ർ വാ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ടി. ​തോ​മ​സ്​ ഇ​ട​പെ​ട്ട്​ മ​ന്ത്രി​ക്കെ​തി​രാ​യ ച​ർ​ച്ച ത​ട​ഞ്ഞു. ​ബ്രൂ​വ​റി​യി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ യോ​ഗം പി​രി​ഞ്ഞ​ത്.

ബ്രൂ​വ​റി​ക്കെ​തി​രാ​യ നി​ല​പാ​ട്​ നേ​ര​ത്തേ പ​ര​സ്യ​മാ​ക്കി​യ സി.​പി.​ഐ, മു​ഖ​പ​ത്ര​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ച്ചു. ‘‘മ​ദ്യ​നി​ർ​മാ​ണ​ശാ​ല​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്​ ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മ​ദ്യ​മാ​ണോ, അ​തോ നെ​ല്ലാ​ണോ പാ​ല​ക്കാ​ട്ടെ, വ​യ​ലി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കേ​ണ്ട​തെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നു വ​രു​ന്നു. മ​ദ്യ​ക്ക​മ്പ​നി ജ​ലം ചൂ​ഷ​ണം ചെ​യ്താ​ൽ കൃ​ഷി​ക്ക് ജ​ലം ല​ഭി​ക്കി​ല്ല.

മ​ല​മ്പു​ഴ ഡാ​മി​ലെ ജ​ലം നെ​ൽ​കൃ​ഷി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ്. കൃ​ഷി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല. കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം മ​ദ്യ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ജ​ന​താ​ൽ​പ​ര്യ​ത്തി​ന് നി​ര​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മ്പോ​ൾ അ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നും ത​യാ​റാ​ക​ണ’’​മെ​ന്നും ലേ​ഖ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ, ബ്രൂ​വ​റി അ​നു​മ​തി ന​ൽ​കി​യ​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ആ​ർ.​ജെ.​ഡി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ജോ​ർ​ജും രം​ഗ​ത്തെ​ത്തി. സി.​പി.​ഐ​ ഓ​ഫി​സി​ലെ​ത്തി വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​​തി​രു​ന്ന​ത്​ തെ​റ്റാ​യ സ​മീ​പ​ന​മാ​ണ്. പ്ലാ​ച്ചി​മ​ട ഉ​ള്‍പ്പെ​ടെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച പാ​ര്‍ട്ടി എ​ന്ന നി​ല​യി​ല്‍ ബ്രൂ​വ​റി വി​ഷ​യം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ചേ​രു​ന്ന പാ​ര്‍ട്ടി സ​മി​തി ച​ര്‍ച്ച ചെ​യ്യു​മെ​ന്നും വ​ര്‍ഗീ​സ് ജോ​ര്‍ജ് പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി

Published

on

കാര്യവട്ടം ക്യാമ്പസില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങ്ങിന് പിന്നിലെന്നും ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചു. കോളേജിലെ ആന്റി റാഗിങ്ങ്് സെല്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. റാഗ് ചെയ്ത 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Continue Reading

kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു

Published

on

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം; മഹാസംഗമം നടക്കാനിരിക്കെ കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍

മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

Published

on

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

Continue Reading

Trending