Connect with us

kerala

ബ്രൂവറി വിവാദം; കാബിനറ്റ് നോട്ട് പുറത്ത് വിട്ട് വിഡി സതീശന്‍

ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു

Published

on

ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു. കൃഷി-ജല വകുപ്പുകളുമായും ആശയവിനിമയം നടത്തിയിട്ടില്ല.

അതേസമയം, ബ്രൂവറി വിവാദത്തില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തില്‍ ലേഖനം എഴുതി. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടു നല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാവുമെന്നും സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ലേഖനത്തില്‍ പറയുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം.

ബ്രൂവറി വിവാദത്തില്‍ ജനതാദള്‍ എസിലും എതിര്‍പ്പുകള്‍ ശക്തമാണ്. മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറയിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റിന് കത്ത് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കിളിയൂര്‍ ജോസ് കൊലപാതകം; പ്രതി പ്രജിന്‍ യൂട്യൂബില്‍ കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം

സാമ്പത്തിക വിഷയങ്ങളിലും വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസിന് മൊഴി നല്‍കി.

Published

on

കിളിയൂര്‍ ജോസ് കൊലപാതകത്തിലെ പ്രതി മകന്‍ പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ ഗാനം, ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’. സാമ്പത്തിക വിഷയങ്ങളിലും വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസിന് മൊഴി നല്‍കി. മെഡിക്കല്‍ പഠനത്തിനായി പ്രജിനെ ചൈനയിലെ വുഹാനിലേക്ക് അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.

സിനിമ ചെയ്യുന്നതിനായി പ്രജിന്‍ വീട്ടില്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഭാര്യ സുഷമ പൊലീസിന് മൊഴി നല്‍കി.

അതേസമയം കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കാണെന്ന സംശയം ഉയര്‍ന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രതി സ്വന്തം ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നീക്കം ചെയ്തിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രജിന്റെ മുറിയിലെ ബാത്ത്‌റൂമിനകത്ത് രോമങ്ങള്‍ കൂട്ടിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.

കോവിഡ് സാഹചര്യത്തില്‍ പഠനം മുടങ്ങി ചൈനയില്‍ നിന്നും നാട്ടിലെത്തിയ പ്രജിന്‍ കൊച്ചിയിലേക്ക് സിനിമാ പഠനത്തിനു വേണ്ടി പോയിരുന്നു. ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞിരുന്നു.

ഫെബ്രുവരി 5നാണ് രാത്രി വീട്ടിലെ സോഫയില്‍ ഉറങ്ങിക്കിടന്ന ജോസിനെ മകന്‍ പ്രജിന്‍ കൊലപ്പെടുത്തുന്നത്. അമ്മ സുഷമയുടെ മുന്നില്‍ വെച്ചാണ് പ്രജിന്‍ പിതാവിനെ ആക്രമിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീഴുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിതാവിനെ കഴുത്തറുത്ത്് കൊലപ്പെടുത്തിയ ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.

 

Continue Reading

kerala

നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന ക്രൂരമായ റാഗിങ്ങില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിന് വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം.

നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായ വിദ്യാര്‍ത്ഥികളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ക്രൂര റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാള്‍ ദിവസം ചെലവ് ചെയ്യണമെന്ന് പ്രതികളായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനമുണ്ടായത്.

അതേസമയം ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Continue Reading

kerala

വയനാട് ദുരിതാശ്വാസത്തില്‍ കേരളത്തെ സഹായിക്കിലെന്ന് പറയുന്നത് എന്ത് നീതിയാണ്; വി.ഡി സതീശന്‍

ഒന്നര മാസം കൊണ്ട് പദ്ധതികള്‍ എങ്ങനെ പൂര്‍ത്തിയാക്കാനാണെന്നും കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു

Published

on

മുണ്ടക്കൈ ദുരിതാശ്വാസത്തില്‍ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒന്നര മാസം കൊണ്ട് പദ്ധതികള്‍ എങ്ങനെ പൂര്‍ത്തിയാക്കാനാണെന്നും കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, ശശിതരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് തള്ളി. വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള തരൂരിന്റെ പ്രസ്ഥാവനക്കെതിരെയാണ് പ്രതികരിച്ചത്. എത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending