Connect with us

india

ലോകകപ്പില്‍ ഇന്ന് തകര്‍പ്പന്‍ മത്സരങ്ങള്‍; ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെയും, നെതര്‍ലാന്‍ഡ്‌സ്ബംഗ്ലാദേശിനെയും നേരിടും

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്

Published

on

ലോകകപ്പില്‍ ഇന്ന് തകര്‍പ്പന്‍ മത്സരങ്ങള്‍. ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെയും, നെതര്‍ലാന്‍ഡ്‌സ്ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്.

അതേസമയം, നെതര്‍ലന്‍ഡ്‌സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാ​​​വി​​​ലെ 10.30 മു​​​ത​​​ലാ​​​ണ് ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്.

തു​ട​​​ർ​​​ച്ച​​​യാ​​​യി ജ​​​യി​​​ച്ചു​​​വ​​​ന്ന ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത്. നിലവിൽ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.

ഇന്നത്തെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ്ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

india

ഒഡിഷയെ ഭീതിയിലാഴ്ത്തി എച്ച്‌ഐവി വ്യാപനം; 63,742 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു

Published

on

ഒഡിഷയില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും അണുബാധകള്‍ 2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു.

2024 ഡിസംബര്‍ വരെ 63,742 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും രോഗം വര്‍ധിച്ചു, ഇത് രോഗം നിയന്ത്രിക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍, 1,232 സൗകര്യാധിഷ്ഠിത പരിശോധനാ യൂണിറ്റുകള്‍, സംസ്ഥാനം 167 ഒറ്റപ്പെട്ട എച്ച്‌ഐവി കൗണ്‍സിലിംഗ് സെന്ററുകള്‍, ഏഴ് സ്വകാര്യ പങ്കാളിത്ത ക്ലിനിക്കുകള്‍, 800 ഗ്രാമങ്ങളിലായി ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയിലുള്ള വ്യാപനം കുറയ്ക്കുന്നതിന് 52 ലക്ഷ്യബോധമുള്ള ഇടപെടല്‍ പദ്ധതികളും ഏഴ് ലിങ്ക് വര്‍ക്കര്‍ പ്രോഗ്രാമുകളും പ്രവര്‍ത്തിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വൃക്ക രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 15,752 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗീ പരിചരണത്തിനായി 68 കേന്ദ്രങ്ങളിലായി 511 ഡയാലിസിസ് കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താനും ഗ്രാമീണ മേഖലകളിലെ ഇടപെടലുകള്‍ വിപുലീകരിക്കാനും എച്ച്‌ഐവി പ്രതിരോധം വിശാലമായ ആരോഗ്യ പരിപാടികളില്‍ സംയോജിപ്പിക്കാനും ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Continue Reading

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റ​മ​ദാ​നി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി ബോ​ളി​വു​ഡ് ന​ടി ഹി​ന ഖാ​ൻ. കു​റ​ച്ചുനാ​ളാ​യി അ​ർ​ബു​ദ ചി​കി​ത്സ​ക്കു വി​ധേ​യ​യാ​യി ക​ഴി​യു​ന്ന ഹി​ന, സ​ഹോ​ദ​ര​ൻ ആ​മി​റി​നൊ​പ്പ​മാ​ണ് വി​ശു​ദ്ധ​ഭൂ​മി​യി​ലെ​ത്തി​യ​ത്. ഉം​റ ച​ട​ങ്ങി​നി​ടെ​യു​ള്ള ത​ന്റെ വി​വി​ധ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെച്ചു.

‘‘ദൈ​വ​ത്തി​നു ന​ന്ദി, ഉം​റ 2025. എ​ന്റെ ഇ​ങ്ങോ​ട്ടേ​ക്ക് ക്ഷ​ണി​ച്ച​തി​നു അ​ല്ലാ​ഹു​വി​നു ന​ന്ദി പ​റ​യു​ന്നു. ഹൃ​ദ​യം കൃ​ത​ജ്ഞ​ത​യാ​ൽ നി​റ​ഞ്ഞ് വാ​ക്കു​ക​ൾ കി​ട്ടാ​താ​കു​ന്നു. അ​ല്ലാ​ഹു എ​നി​ക്ക് പൂ​ർ​ണ രോ​ഗ​ശ​മ​നം ന​ൽ​ക​ട്ടെ, ആ​മീ​ൻ’’ -ഹി​ന ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.

ത​നി​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഹി​ന​ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ജ് മൂ​ന്ന് അ​ർ​ബു​ദ​ത്തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ് താ​നെ​ന്നും ക​രു​ത്തോ​ടെ രോ​ഗ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും ഹി​ന പ​റ​യു​ക​യു​ണ്ടാ​യി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

Trending