Connect with us

News

സ്വകാര്യത ലംഘനം; മെറ്റക്ക് 130 കോടി ഡോളര്‍ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്.

Published

on

ലണ്ടന്‍: യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും അമേരിക്കക്ക് കൈമാറുകയും ചെയ്ത കേസില്‍ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍.

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്. 2021ല്‍ ആമസോണിനെതിരെ 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

india

പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍.ഡി.എയും; വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്ന് പ്രവര്‍ത്തകര്‍

വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്.

Published

on

വയനാട് ലോക സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രിയങ്ക ഗാന്ധി ഉയര്‍ത്തിയ രാഷ്ട്രിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ ഇടതുപക്ഷവും എന്‍ ഡിഎ യും.

വയനാട്ടിലെ മെഡിക്കല്‍ കോളേജ് സംബന്ധിച്ച ചോദ്യവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തതും, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാത്തത് ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങളാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി രാഷ്ട്രിയം പറയുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ ഡി എഫും, എന്‍ ഡി എ യും വിമര്‍ശനമായി ഉന്നയിച്ചത്.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്ക ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരു മുന്നണികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രിയങ്ക ഗാന്ധി കല്‍പറ്റയിലെ റോഡ്‌ഷോ മുതല്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനം വയനാട്ടിലെ മെഡിക്കല്‍ കോളേജ് വിഷയവും, ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സഹായം നല്‍കാത്തത് ഉള്‍പ്പടെയായിരുന്നു.

വയനാടന്‍ ജനത നേരിടുന്ന വികസന പ്രശ്‌നങ്ങള്‍, രാത്രിയാത്രാ നിരോധനം,  കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് ഉള്‍പ്പടെ പ്രിയങ്ക വയനാടന്‍ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കാന്‍ എല്‍ഡിഎഫിന്റെയും, എന്‍ ഡി എ യുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

പി.പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ കോടതി ഇന്ന് കേള്‍ക്കും

പ്രതിഭാഗ വാദം പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും ആയുധമാക്കിയാവും.

Published

on

പി.പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം.എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ വാദം തലശ്ശേരി ജില്ലാ കോടതി ഇന്ന് കേള്‍ക്കും. നവീന്‍ ബാബുവിന്റെ കുടുംബം ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് കക്ഷി ചേരും. പ്രതിഭാഗ വാദം പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും ആയുധമാക്കിയാവും.

അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും സ്ഥാപിക്കാനാകും ശ്രമം. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദവും നിര്‍ണായകമാകും.

ഇന്നലെയും കണ്ണൂരില്‍ കളക്ടര്‍ക്കെതിരെ കനത്ത പ്രതിഷേധമുണ്ടായി. നുണപരിശോധനയ്ക്ക് അരുണ്‍ കെ വിജയനെ വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്.പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കളക്ടറുടെ മറുപടി മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു.

പി പി ദിവ്യ പൊലീസിനോട് പറഞ്ഞത് നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നാണ്. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്ന് പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ മൊഴി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണ് പ്രശാന്ത് എന്നും ദിവ്യ പറഞ്ഞു.ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് കഴിഞ്ഞ ദിവസം ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്.

Continue Reading

News

ഹമാസ് തലവൻ യഹ്‍യ സിൻവാർ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്

ഗസ്സ നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുക കൂടിയാണ് ഈ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് 3 ദിവസം മുമ്പാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് 72 മണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഇസ്‌റാഈലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി ഇസ്രാഈല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സ നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുക കൂടിയാണ് ഈ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് മുറിച്ചെടുത്തിരുന്നുവെന്നും ഇസ്രാഈല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു. വെടിയേറ്റ് മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചിരുന്നു. പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു.

ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നതാണ് യഹ്‌യ സിന്‍വാറിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ പോലും ഇസ്രാഈല്‍ തയാറായിട്ടില്ല.

2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രാഈല്‍
യഹ്‌യ സിന്‍വാറിനെ വധിക്കുന്നത്. വിരോചിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. അവസാന ശ്വാസം വരെയെന്നോണം പോരാടിയാണ് അദ്ദേഹം രക്തസാക്ഷിത്വം വഹിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹ്‌യ സിന്‍വാറാണെന്നാണ് ഇസ്രാഈല്‍ പറയുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടര്‍ന്നാണ് സിന്‍വാര്‍ ചുമതലയേറ്റെടുത്തത്.

Continue Reading

Trending