Connect with us

News

കൊറിയക്കുമുന്നില്‍ ബ്രസീല്‍ പര്‍വതം; പോരാട്ടം രാത്രി 12-30ക്ക്

മല്‍സരം രാത്രി 12-30 മുതല്‍.

Published

on

947 സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്ക് വിജയം പ്രവചിക്കുന്നവര്‍ കേവലം ഒരു ശതമാനം മാത്രം. ആ ഒരു ശതമാനക്കാരോട് ഖത്തറിലുള്ള കൊറിയക്കാര്‍ സൗമ്യയമായി പറയുന്നു- നിങ്ങള്‍ കാത്തിരിക്കുക. ബ്രസീലിനെ കൊറിയ തോല്‍പ്പിക്കുമെന്ന വീരവാദമൊന്നും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ ഐതിഹാസിക യാത്രയില്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചവരാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും തല താഴ്ത്തിയെങ്കില്‍ ബ്രസീലിനെ പേടിപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കൊറിയക്കാര്‍ പറയുന്നത്. പക്ഷേ അവിടെയും ഒരു വീരവാദത്തിനും അവര്‍ മുതിരുന്നില്ല എന്നതാണ് ആ നാടിന്റെ എളിമ.

കപ്പ് സ്വന്തമാക്കാന്‍ വന്നവരാണ് ബ്രസീല്‍. 2002 ന് ശേഷം അത് കിട്ടിയിട്ടില്ല. ഇത്തവണ ഉഗ്ര സംഘവുമായാണ് ടിറ്റേ എത്തിയത്. പക്ഷേ അവസാന മല്‍സരത്തിലെ തോല്‍വി ക്ഷീണമായി. കാമറൂണുകാര്‍ ഖത്തറിന്റെ മനം കവര്‍ന്നാണ് മടങ്ങിയത്. വിന്‍സന്റ് അബൂബക്കര്‍ എന്ന മുന്‍നിരക്കാരന്‍ അവസാനത്തില്‍ നേടിയ ആ ഗോളും ചുവപ്പ് കാര്‍ഡുമെല്ലം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നു. മുന്‍നിരക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ടിറ്റേ കാമറൂണിനെതിരെ കളിക്കാനിറങ്ങിയത്. അത് ക്ലിക് ചെയ്തില്ല. ഇന്ന് നെയ്മര്‍ ഉള്‍പ്പെടെ എല്ലാവരും മൈതാനത്തുണ്ട്. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ നിറം മങ്ങിയിരുന്നു. ഇന്ന് നോക്കൗട്ടാണ്.

പതിവ് കരുത്തില്‍ തന്നെ കളിക്കാത്തപക്ഷം അത് വലിയ തിരിച്ചടിയാവും. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആത്മവിശ്വാസത്തിലായിരുന്നു കോച്ച്. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കാമറൂണിനെതിരായ തോല്‍വിയില്‍ പ്രതികരിക്കവെ തോല്‍വി തോല്‍വിയാണെന്നും അതില്‍ നിന്നും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവുമെന്നുമായിരുന്നു മറുപടി. നായകന്‍ സണ്‍ തന്നെ കൊറിയക്കാരുടെ തുരുപ്പ് ചീട്ട്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് നേടുന്ന തരത്തില്‍ വേഗതയില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് ഖത്തറില്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടീമിന്റെ വിലാസവും ആത്മവിശ്വാസവും സണ്‍ തന്നെ. ബ്രസീല്‍ ഡിഫന്‍സ് ഇന്ന് നോട്ടമിടുന്നത് ഈ താരത്തെ തന്നെയായിരിക്കും. മല്‍സരം രാത്രി 12-30 മുതല്‍. ദക്ഷിണ കൊറിയ ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. 1999ല്‍ സൗഹൃദ മത്സരത്തില്‍ വിജയിച്ചതൊഴിച്ചാല്‍ ഒരു സമനിലയും ഏഴ് പരാജയങ്ങളുമാണ് ബ്രസീലിനോട് നേരിടേണ്ടി വന്നിട്ടുള്ളത്.

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

india

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്‌സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്

Published

on

ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്‌സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Continue Reading

india

മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍

എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്

Published

on

തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കുടുംബം യാത്രയാക്കിയത് വ്യത്യസ്തമായാണ്. മരിച്ചുകിടക്കുമ്പോള്‍ ആരും കരയരുത്. പാട്ടൊക്കെ പാടി ഡാന്‍സ് കളിച്ച് സന്തോഷമായി യാത്രയാക്കണം. ഇത് നാഗമ്മാളുടെ ആഗ്രഹമായിരുന്നു. മക്കള്‍ ഉള്‍പ്പടെ നൃത്തം ചെയ്തും ആഘോഷിച്ചും നാഗമ്മാളുടെ ആ ആഗ്രഹം എല്ലാവരും ചേര്‍ന്ന് അങ്ങ് നടത്തിക്കൊടുത്തു.

നാഗമ്മാളുടെ ഭര്‍ത്താവ് പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. 6 മക്കളാണ് നാഗമ്മയ്ക്ക്. കൊച്ചുമക്കളും അവരുടെ മക്കളും കഴിഞ്ഞ് അടുത്ത തലമുറക്കാര്‍ക്ക് വരെ കല്യാണപ്രായമായി. അങ്ങനെ എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്. നാഗമ്മാളിന് സന്തോഷമായി കാണും, ഒപ്പം വാക്ക് പാലിച്ചതിന്റെ ആശ്വാസം മക്കള്‍ക്കും.

 

Continue Reading

Trending