More
2022 ഫിഫ ലോകകപ്പ്: ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമെന്ന് ബ്രസീലിയന്‍ താരം കാഫു

ആര് റിന്‍സ്
ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ പദ്ധതികളിലൂടെ മനോഹരമായ പരിവര്‍ത്തനമാണുണ്ടാകുന്നതെന്നും അതിനു സാക്ഷിയാകുന്നത് വിസ്മയകരമായ അനുഭവമാണെന്നും കാഫു പറഞ്ഞു. ഫുട്ബോള്‍ കളിക്കാര്‍ക്കും ആസ്വാദകര്‍ക്കും മികച്ച അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കാഫു പറഞ്ഞു.
2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന് അമൈസിങ് പരിപാടിയെയും അദ്ദേഹം അഭിനന്ദിച്ചു. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന് അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രണ്ടുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കാഫു ചൂണ്ടിക്കാട്ടി. 2002ല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് നേടുമ്പോള്‍ കാഫുവായിരുന്നു ക്യാപ്റ്റന്‍. ദോഹയില്‍ സുപ്രീംകമ്മിറ്റിയുടെ ലെഗസി പവലിയന് സന്ദര്‍ശിച്ചശേഷമാണ് കാഫു ഇക്കാര്യം പറഞ്ഞത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍നിന്നുള്ള യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച തന്റെ കാഫു ഫൗണ്ടേഷനും ജനറേഷന് അമൈസിങും തമ്മിലുള്ള സാമ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കാഫുവിന്റെ ജന്മനാടായ സാവോപോളോയിലെ ജാര്ദിം ഐറീനിലാണ് കാഫു ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. ഒരേ കാഴ്ചപ്പാടും ലക്ഷ്യവും ദൗത്യവുമാണ് ജനറേഷന് അമൈസിങും കാഫു ഫൗണ്ടേഷനും പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ ഉള്‍ച്ചേരല്‍ കൈവരിക്കുന്നതില്‍ കായിക മേഖല പൊതുവിലും ഫുട്ബോള്‍ പ്രത്യേകിച്ചും വലിയ പങ്കുവഹിക്കുന്നുണ്ട്. സവിശേഷമായ പദ്ധതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ജനറേഷന് അമൈസിങും കാഫു ഫൗ്ണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറയ്ക്കുന്നതിനും ചെറുപ്പക്കാര്‍ക്ക് ഫുട്ബോള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കാഫു പറയുന്നു. 2014ലെ ഫിഫ ലോകകപ്പിന്റെ സമയത്താണ് ജനറേഷന് അമൈസിങ് ആദ്യമായി കാഫുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍നിന്നുള്ള ജനറേഷന് അമൈസിങിന്റെ അംബാസഡര്‍മാര്‍ കാഫുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോ ഒളിമ്പിക്സ് നടന്ന സമയത്ത് കാഫു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ബ്രസീലിനായി ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള താരമാണ് കാഫു. 142 മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീലിനായി രാജ്യാന്തര ജഴസിയണിഞ്ഞത്. സുപ്രീംകമ്മിറ്റിയുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ ജനറനേഷന്‍ അമൈസിങ് അഞ്ചുരാജ്യങ്ങളിലായി 30000പേര്‍ക്ക് പ്രയോജനം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഫുട്ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന് അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന് അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്. അല്‍ഖോര്‍, ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ ജനറേഷന് അമേസിങിന്റെ ആഭിമുഖ്യത്തില്‍ പരിശീലനപരിപാടികള്‍ നേരത്തെ നടപ്പാക്കിയിരുന്നു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി