കോഴിക്കോട് : സംസ്ഥാനത്തെ ബിസിനസ് ഉച്ചകോടികള്‍ക്ക് പുത്തന്‍ ഉണര്‍വായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’. 4500-ലധികം സംരംഭകരാണ് പങ്കെടുത്തത്. നൂറിലധികം സ്റ്റാളുകളും, നെറ്റ്വര്‍ക്കിങ്ങ് സാധ്യതകളുമായി ബ്രമ്മ ബിസ് എഡ്ജ് കേരളത്തിന്റെ സംരംഭക മേഖലയില്‍ നവ്യാനുഭവമായി. ബ്രമ്മ ലേണിങ് സൊല്യൂഷന്‍സിന്റെ കണ്‍സള്‍ട്ടന്റും ട്രെയിനറുമായ ഫൈസല്‍ അഹമ്മദ് മോഡറേറ്റ് ചെയ്തുവന്ന വനിതാ സംരംഭകരുടെ പാനല്‍ ചര്‍ച്ചയോടെയാണ് ആരംഭിച്ചത്. വിശിഷ്ട പാനലിസ്റ്റുകളില്‍ ഇരലൂം സി.ഇ.ഒ ഹര്‍ഷ പുതുശ്ശേരി, ഇമാക്കൂറിലെ ഇമേജ് കോച്ച് ജുമാന, പാതിരക്കോഴി എം.ഡി ഗീതു ജിമ്മി, ടപ്പര്‍വെയര്‍ കേരള വിതരണക്കാരായ ഫാത്തിമ അലി, ക്യൂട്ടി പൈയുടെ സിഇഒ എം. ഫൗസിയ നൈസാം, ഫ്ലെക്സിക്ലൗഡിന്റെ സിഇഒ അനൂജ ബഷീര്‍ പങ്കെടുത്തു. അവരുടെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും കേരളത്തിലെ ബിസിനസ്സ് ലോകത്ത് സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിന്റെ ആവശ്യകതയെ പരാമര്‍ശിച്ചു.
സംസ്ഥാനത്തെ വനിതാ സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതിനായി സമര്‍പ്പിതമായി ബ്രമ്മയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ ‘വേക്ക്’ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സെക്ഷന്‍ സമാപിച്ചത്. ‘ഫ്യൂച്ചര്‍ ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ ബ്രമ്മ ലേണിങ് സ്ഥാപകനും എം.ഡി.യുമായ സജീവ് നായര്‍ ക്ലാസെടുത്തു. ബിസിനസ് ലോകത്ത് സംഭവിക്കുന്നത് ഇനി സംഭവിക്കാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങളെ പറ്റിയുള്ള വളരെ കൃത്യമായ അറിവുകള്‍ സംരംഭകരിലേക്ക് എത്തിക്കുന്നതായിരുന്നു ക്ലാസ്. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ബിസ്ലേരിയുടെ സി.ഇ.ഒ ആഞ്ചലോ ജോര്‍ജടക്കം ചര്‍ച്ച പാനലിലുണ്ടായിരുന്നു. ഡോ.തോമസ് ജോര്‍ജ് കെ, (ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ )ഡോ. ഷാജു തോമസ്, (പോപ്പീസ് എം.ഡി) പങ്കെടുത്തു. ശേഷം ബിസ് എഡ്ജിന്റെ ഏറ്റവും മുഖ്യ ആകര്‍ഷണവുമായി കേരളത്തിലെ പ്രശസ്ത സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റും ബിസിനസ് കോച്ചുമായ ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത് ‘നിങ്ങളുടെ ബിസിനസ്സ് വിജയകരമാക്കാനുള്ള ടീമിന്റെ കാര്യക്ഷമത’ എന്ന വിഷയത്തില്‍ മള്‍ട്ടി-മീഡിയ പിന്തുണയോടെയുള്ള സെഷന്‍ ഏറെ ആകര്‍ഷകമായി.
അവരുടെ ബിസിനസിനെ അടുത്ത തലങ്ങളിലേക്ക് എത്തിക്കാനുള്ള മാര്‍ഗദര്‍ശിയാവുകയായിരുന്നു ഈ സെഷന്‍. നിരവധി ബ്രാന്‍ഡുകളുടെ ലോഞ്ച്, പരിപാടിയില്‍ പങ്കാളികളയവര്‍ക്കുള്ള അനുമോദനങ്ങള്‍ എന്നിവ ഉള്‍പ്പടെ കേരളത്തിലെ ബിസിനസ് ഉച്ചകോടികളില്‍ ഏറ്റവും ഭംഗിയോടെ ചിട്ടയായി നടത്തിയ ഒന്നായി ‘ബ്രമ്മ ബിസ് എഡ്ജ് 2023’ മാറി.