Connect with us

kerala

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്.

Published

on

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്. 9.30 മുതല്‍ തുടങ്ങുന്ന ഈ സമ്മിറ്റില്‍ സംരംഭകനും പീക്ക് പെര്‍ഫോര്‍മന്‍സ് കോച്ചുമായ സജീവ് നായര്‍, കേരളത്തിലെ ലീഡിങ്ങ് ബിസിനസ് സ്ട്രാറ്റജിസ്റ്റും ട്രെയിനറുമായ എ.ആര്‍ രഞ്ജിത് എന്നിവരുടെ സെഷനുകള്‍ ഉണ്ടാകും. ബിസിനസ് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് bizedge ന്റെ ഏറ്റവും വലിയ പ്രത്യേകത. സെലിബ്രിറ്റി സംരംഭകരുടെ പാനല്‍ ഡിസ്‌കഷന്‍, സ്റ്റാളുകള്‍, പാര്‍ടണറിങ്, ബി2ബി നെറ്റ് വര്‍ക്കിങ് തുടങ്ങി ഒരുപാട് അവസരങ്ങളും അവിടെയുണ്ടാകും.

ആഞ്ജലോ ജോര്‍ജ് (CEO, Bisleri), മെഹറൂഫ് മനലോടി (md, chairman- gtec), ഷാജു (popees), ഡോ.തോമസ് ജോര്‍ജ് (lead college) എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും ഒരു പ്രധാന ആകര്‍ഷണമാകും. ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി കണ്‍സള്‍ട്ടിങ്ങിലൂടെയും ട്രെയിനിങ്ങുകളിലൂടെയും, ഇവന്റുകളിലൂടെയും നിരവധി സംരംഭകര്‍ക്ക് പിന്തുണ നല്‍കി വരുന്ന ബിസിനസ് കള്‍സള്‍ട്ടിങ് സ്ഥാപനമാണ് ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ്. ഇതുവരെയായി 2500 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ അയോണ്‍, ക്ലീനിങ്ങ് ബ്രാന്‍ഡായ Terol G , ONDC പ്ലാറ്റ്ഫോമായ placeorder.com എന്നിവരാണ് BizEdge ന്റെ പ്രധാന പാര്‍ട്ട്ണര്‍മാര്‍ .

രജിസ്ട്രേഷനും സ്റ്റാള്‍ ബുക്കിങ്ങിനും ബന്ധപ്പെടാം: 8129930222,8129971222

kerala

സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച വരെ മഴ തന്നെയെന്നു സൂചന

ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading

kerala

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും

Published

on

മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം നാല് മണിയോടെ നട തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണമായും നിറഞ്ഞു. ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കാൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ തിരക്ക് പ്രമാണിച്ച് ഒരു മണിക്കൂർ നേരത്തെ നട തുറക്കാൻ പിന്നീട് തീരുമാനമായി.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തിവിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇത്തവണ 18 മണിക്കൂർ ദർശന സൗകര്യമുണ്ടാകും.

Continue Reading

kerala

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം

എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്.

Published

on

ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.

ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്‌സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന്‍ പരാതിയില്‍ പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ജയാരാജന്റേതെന്ന തരത്തില്‍ പുറത്തു വന്ന ആത്മകഥയിലുണ്ടായിരുന്നു.

Continue Reading

Trending