Connect with us

kerala

ഹരിത ട്രൈബ്യൂണൽ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ്

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ടു ഘട്ടങ്ങളിലായി ഒരു കര്‍‌മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു

Published

on

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻന് ദേശീയ ഹരിത ട്രൈബ്യൂണൽ‌ പിഴ ചുമത്തിയത് ഗൗരവകരമായി കാണുന്നതായി മന്ത്രി എംബി രാജേഷ് പറഞ്ഞു. ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ടു ഘട്ടങ്ങളിലായി ഒരു കര്‍‌മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മെയ് ഒന്നു വരെ നീളുന്ന ഒരു പദ്ധതിയും മറ്റൊന്ന് സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വവപെ നീണ്ടു നിൽക്കുന്നതുമാണെന്ന് മന്ത്രി അറിയിച്ചു.ഒരു ദശകത്തിലേറെ കാലമായി നീണ്ടുനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളാണ് നിലവില്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ചെയ്യുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

എമ്പുരാനില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ: നടി ഷീല

റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂവെന്നും വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാനെന്നും ആളുകള്‍ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്കാണ് റീ എഡിറ്റിങ്ങില്‍ കട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

 

Continue Reading

kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Published

on

കല്‍പറ്റയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലിനെയാണ് (18) കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷര്‍ട്ട് വെച്ച് ഷവറില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മേയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

 

Continue Reading

kerala

വഖ്ഫ് ഭേദഗതി ബില്‍: ‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റം: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

Published

on

വഖ്ഫ് ഭേദഗതി ബില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ നിയമനിര്‍മാണം ജനാധിപത്യ, മതേതര തത്ത്വങ്ങളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇന്നോളം മുതിരാത്ത നടപടിയാണിത്.

നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.

സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.

 

Continue Reading

Trending