Connect with us

kerala

ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്

ബ്രഹ്മപുത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

Published

on

ബ്രഹ്മപുരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും പൂർണ്ണമായും തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും 82 ദിവസം നീണ്ടുനിൽക്കുന്ന പുതിയ കർമപരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുമെന്നും മന്ത്രിമാരായ പി.രാജീവും എം,ബി,രാജേഷും അറിയിച്ചു. ബ്രഹ്മപുത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്നുപേര്‍ പിടിയിലായി

Published

on

വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്നുപേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവര്‍ പിടിയിലായി.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് വന്ന ബസിന്റെ ചില്ല് കല്ലെറിഞ്ഞാണ് തകര്‍ത്തത്. പരിക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി

ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Published

on

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കാസര്‍കോട് ബേക്കലിലെ ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു

Published

on

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

Trending