Connect with us

kerala

ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വിഷയം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

Published

on

ബ്രഹ്മപുരം തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.വിഷയം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

അതേസമയം ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 07-03-2023 (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

kerala

എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Published

on

ചികിത്സയില്‍ തുടരുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എംടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവില്‍ തുടരുകയാണ്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കന്‍മാര്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ഫോണിലൂടെ വിളിച്ച് അന്വേഷിച്ചിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും എംടിയെ കാണുന്നതിനായി ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു.

Continue Reading

kerala

സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്

നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി സാബുവിനോട് പറയുന്നുണ്ട്

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. കട്ടപ്പന മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്‌.

പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് തന്നെ ആക്രമിച്ചെന്ന് മരിച്ച സാബു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങള്‍ വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.

കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading

crime

കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക്

രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

Published

on

കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് വീതം എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്.

കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

Trending