Connect with us

kerala

ബ്രഹ്മപുരം തീപിടിത്തം: വിദഗ്‌ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി; തീ അണയ്ക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനം

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിനേയും സേനാംഗങ്ങളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫയര്‍ഫോഴ്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം ആര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു അദ്ദേഹം പറഞ്ഞു.

തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ കൊലക്കേസ് വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ടറി അടക്കം രണ്ട് പേര്‍ക്കെതിരെ കേസ്‌

കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നല്‍കിയ പരാതിയിലാണ് കേസ്.

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ വിധിക്കെതിരെ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റിട്ടെന്ന പരാതിയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, ഉദുമ സ്വദേശി അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

2019 ജുലൈ 17ന് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കേസില്‍ എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ മാസം 28ന് വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖില്‍ വാട്‌സാപ്പിലൂടെയും മരിച്ചവരെ കുറിച്ച് അപകീര്‍ത്തിയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടെന്നാണ് കേസ്.

കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നല്‍കിയ പരാതിയിലാണ് കേസ്. ഇരുവരും ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ ബേക്കല്‍ പൊലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കോടതിയുടെ അനുമതിയോട് കൂടി ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ, മുന്‍ എം.എല്‍.എ അടക്കം കേസിലെ മറ്റ് നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ വിധിച്ചു.

ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരന്‍, പീതാംബരന്റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തില്‍ സജി സി. ജോര്‍ജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടില്‍ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനില്‍കുമാര്‍, പെരിയ കല്ലിയോട്ട് വീട്ടില്‍ ജിജിന്‍, പെരിയ പ്ലാക്കത്തൊടിയില്‍ വീട്ടില്‍ ശ്രീരാഗ്, മലങ്കാട് വീട്ടില്‍ എ. അശ്വിന്‍, പുളിക്കല്‍ വീട്ടില്‍ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കല്‍ വീട്ടില്‍ രഞ്ജിത്, കള്ളിയോട്ട് വീട്ടില്‍ എ. സുരേന്ദ്രന്‍ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠന്‍, ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പാക്കം കിഴക്കേ വീട്ടില്‍ രാഘവന്‍ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. കെ.വി. കുഞ്ഞിരാമന്‍ അടക്കം നാലു പേരുടെ ശിക്ഷ ഹൈകോടതി താല്‍കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്.

Continue Reading

kerala

നവവധുവിൻ്റെ മരണം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Published

on

ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 19 കാരി നിറത്തിൻ്റെ പേരിൽ തുടർച്ചയായി അവഹേളനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തുതുവെന്ന വാർത്ത രാവിലെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സ്വമേധയാ കേസ് എടുക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി കമ്മീഷൻ ഡയറക്ടർക്കും സി.ഐക്കും നിർദേശം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

വനനിയമ ഭേദഗതി ഉപേക്ഷിച്ചു

ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

വന നിയമ ഭേദഗതിയുമായി മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘വനം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണം നടക്കുന്നു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു ഭേദഗതിയും ഉണ്ടാകില്ലെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സരോജിനിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

‘വന്യജീവി ആക്രമണങ്ങളെ എങ്ങനെ ശാശ്വതമായി ചെറുക്കാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നു. 1972ലേ കേന്ദ്ര നിയമമാണ് തടസ്സമായി നിൽക്കുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ. കേന്ദ്രനിയം ഭേ​ദ​ഗതി ചെയ്യാൻ സംസ്ഥാന സർക്കാരിനാകില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Trending