Connect with us

News

ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ യു.ഡി.എഫ് വമ്പന്‍ജയം നേടുമെന്ന് സര്‍വ്വേ

Published

on

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് ഒരു സീറ്റും നേടാന്‍ ആവില്ലെന്നാണ് സര്‍വേ പറയുന്നത്. എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ യുഡിഎഫിന് നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാവും.
എല്‍ഡിഎന്റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് സര്‍വേയില്‍ വരുന്നത്. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ മാത്രമാവും എല്‍ഡിഎഫിന് ലഭിക്കുക. 2014 തെരഞ്ഞെടുപ്പിന് ശേഷം 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും എന്ന നിലയിലാണ് സീറ്റ് നില്. മിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

india

‘ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജം’: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.

Published

on

ഇന്ത്യന്‍ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്ന അവകാശവാദം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രോണ്‍ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രചാരണം.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് തകര്‍ത്തുവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതും തെറ്റാണെന്നും ഭട്ടിന്‍ഡ എയര്‍ഫീല്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിഐബി വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് മറ്റൊരു പ്രചാരണം. ഒരു വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റില്‍ യമന്‍ തലസ്ഥാനത്തുണ്ടായ ഗ്യാസ് സ്റ്റേഷന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഫോടനം എന്ന പേരില്‍ നല്‍കിയത് എന്ന് പിഐബി വ്യക്തമാക്കി.

യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താന്‍ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Continue Reading

kerala

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റിവെച്ചു

രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താല്‍ക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിര്‍ദ്ദേശങ്ങളെയും തുടര്‍ന്നാണ് ഈ തീരുമാനം.

ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദിര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, ദസ്തഗിര്‍ ഇബ്രാഹിം ആഗ, എച്ച്. അബ്ദുല്‍ ബാസിത്, സിറാജ് ഇബ്രാഹിം സേട്ട്, നഈം അക്തര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത അടിയന്തര ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സി.കെ. സുബൈര്‍, പി.എം.എ സമീര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.

Continue Reading

Cricket

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം; സന്നദ്ധത അറിയിച്ച് ഇ.സി.ബി

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്

Published

on

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). 16 ഐ.പി.എല്‍ മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. അതേസമയം സംഘര്‍ഷം മയപ്പെടുത്താനായാല്‍ ഇന്ത്യയില്‍തന്നെ ടൂര്‍ണമെന്റ് തുടരാനാകും ബി.സി.സി.ഐയുടെ നീക്കം.

ബി.സി.സി.ഐ സമീപിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകാന്‍ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.

ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം.

Continue Reading

Trending