Connect with us

kerala

ആലപ്പുഴയില്‍ മൂന്ന് വയസുകാരനെ കടലില്‍ കാണാതായി

കളിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ടുപോവുകയായിരുന്നു.

Published

on

ആലപ്പുഴ: ആലപ്പുഴ ഇഎസ്‌ഐ മുക്കിന് പടിഞ്ഞാറുവശം അമ്മയോടൊപ്പം നിന്ന മൂന്ന് വയസുള്ള കുട്ടിയെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്ന് എത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന അതുല്‍ കൃഷ്ണ എന്ന കുട്ടിയെയാണ് കാണാതായത്. തൃശൂര്‍ പുതിയ പറമ്പ് ലക്ഷമണന്റെ മകനാണ്. ആലപ്പുഴയിലെ ബന്ധുവീട്ടിലെത്തിയിട്ട് ബീച്ച് കാണാന്‍ പോയതായിരുന്നു. കളിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ടുപോവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലൂരിലെ വിവാദ നൃത്തപരിപാടി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി മേയറുടെതാണ് നടപടി

Published

on

കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍.നിതയ്ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി മേയറുടെതാണ് നടപടി. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ പരിപാടിയുടെ തലേദിവസമാണ് ലൈസന്‍സിനായി അപേക്ഷിച്ചത്. എന്നാല്‍ നൃത്തപരിപാടി പണം വാങ്ങി നടത്തുന്നതല്ലെന്ന് സംഘാടകര്‍ പറഞ്ഞതിനെ തുടര്‍ന്ന് ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിലപാടെടുക്കുകയായിരുന്നു.

കോര്‍പറേഷന്‍ ചട്ട പ്രകാരം ടിക്കറ്റ് വച്ചു നടത്തുന്ന പരിപാടികള്‍ക്ക് കോര്‍പറേഷന്റെ പിപിആര്‍ ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ഇതിന് കോര്‍പറേഷന്റെ റവന്യൂ, ഹെല്‍ത്ത്, എന്‍ജിനിയറിങ് വിഭാഗങ്ങളാണ് അനുമതി നല്‍കേണ്ടത്. ഇതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തണം. എന്നാല്‍ അപേക്ഷ ലഭിച്ചതും നിരസിച്ചതും കോര്‍പറേഷന്‍ മേയറെയോ സെക്രട്ടറിയെയോ റവന്യൂ വിഭാഗത്തെയോ അറിയിച്ചില്ലെന്ന് കാട്ടിയാണ് നിതയെ സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

പത്ര വിതരണക്കാരനായ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്

Published

on

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നിത്തല പുത്തന്‍ കോട്ടക്കകം ഭാഗത്ത് പത്ര വിതരണക്കാരനുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

പത്ര വിതരണക്കാരനായ പുത്തന്‍ കോട്ടക്കകം കുറ്റിയില്‍ വീട്ടില്‍ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ പത്രവിതരണത്തിനിടെ തങ്കപ്പനെ നായ്ക്കല്‍ കാലില്‍ കടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.

നിലവില്‍ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.

Continue Reading

kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

പതിനൊന്നു വയസ്സുകാരി നേത്യ ആണ് അപകടത്തില്‍ മരിച്ചത്

Published

on

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പതിനൊന്നു വയസ്സുകാരി നേത്യ ആണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ വളക്കൈ വിയറ്റ്‌നാം റോഡില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലരയോടുകൂടി കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇരുപതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളെ തളിപ്പറമ്പ സഹകരണാശുപത്രിയിലും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

Trending