Connect with us

main stories

ബോൻജൂർ പാരീസ് പ്രകാശിതമായി

കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി.

Published

on

ചിത്രം കമാൽ വരദ്ദൂർ എഴുതിയ ' ബോൻജൂർ പാരിസ്' യാത്രാവിവരണ ഗ്രന്ഥം ഷംസുദ്ദിൻ ബിൻ മൊഹിയുദ്ധീൻ കോഴിക്കോട് മേയർ ഡോ. ബീനാഫിലിപ്പ്, ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ഷാർജ: പ്രശസ്ത മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി. റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ആദ്യ കോപ്പി കോഴിക്കോട് നഗരസഭാ മേയർ ഡോ.ബിനാ ഫിലിപ്പിനും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരക്കും കൈമാറി.

പാരിസ് നഗര കാഴ്ച്ചകളും ചരിത്രവും ലളിത മലയാളത്തിലൂടെ അവതരിപ്പിച്ച സുന്ദരയാത്രാവിവരണമാണ് ബോൻജുർ പാരിസെന്ന് മേയർ ബിനാ ഫിലിപ്പ് പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ഷാർജാ കെ.എം. സി. സി പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, പ്രശസ്ത ഫുട്ബോൾ സംഘാടകൻ ഷരീഫ് ചിറക്കൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസി മാനേജർ മുനീബ് ഹസൻ എന്നിവർ സംസാരിച്ചു.കമാൽ വരദൂർ മറുപടി പറഞ്ഞു.

 

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി, ഇടക്കാല ജാമ്യം തുടരും

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ പറയാത്ത് കാര്യങ്ങള്‍ പൊലീസ് ഉന്നയിക്കുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ലെന്നും തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും
സിദ്ദിഖ് പറയുന്നു. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതി നടി ഉന്നയിച്ചിട്ടില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.

 

 

Continue Reading

kerala

ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വറുടെ വാര്‍ത്താസമ്മേളനം

വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

Published

on

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി. എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ പി.വി.അന്‍വറിനോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.

 

Continue Reading

kerala

ലഹരിക്കേസ്; ഓം പ്രകാശിന്റെ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

കൊച്ചിയിലെ ഓം പ്രകാശ് താമസിച്ചിരുന്ന ആഢംബര ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് നേരത്തെ എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നു.

 

Continue Reading

Trending