Connect with us

india

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പോലീസ്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു

Published

on

ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് ഭീഷണി കോള്‍ ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ നിയമമനുസരിച്ചുളള (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) സുരക്ഷാ പരിശോധന നടത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഭീഷണി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫും ജാഗ്രതയിലാണ്. സ്ഥിതി ഗതികള്‍ കൈകാര്യം ചെയ്യാന്‍ ഇരു സേനകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മസ്‌കിന്റെ ഫാല്‍ക്കണില്‍ പറന്നുയര്‍ന്ന് ജിസാറ്റ് 20

ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്.

Published

on

ഐഎസ്ആര്‍ഒയുടെ അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരമായി. ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെ വിക്ഷേപിച്ചു.

4,700 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധ്യമാക്കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം ഉപയോഗപ്പെടുത്താം.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായകരമാകും.

 

 

Continue Reading

india

സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും ഇഡി റെയ്ഡ്; കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തു

കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Published

on

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

രണ്ട് ദിവസം മുന്‍പാണ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ,രാജസ്ഥാന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടി. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.

Continue Reading

india

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് പിടിയില്‍

അൻമോളിനെ യു.എസിൽനിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു.

Published

on

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൾ ബിഷ്ണോയ് യു.എസിലെ കലിഫോർണിയയിൽ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനൽകിയേക്കുമെന്നാണ് വിവരം. അൻമോളിനെ യു.എസിൽനിന്ന് തിരികെ എത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൻമോളിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് വരുന്നത്. അൻമോളിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്നും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) രജിസ്റ്റർ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനൽ കേസുകളുമാണ് അൻമോളിനെതിരെയുള്ളത്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയിലെല്ലാം അൻമോളിനെ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം എൻ.സി.പി നേതാവ് ബാബ സിദ്ധീഖി കൊല്ലപ്പെട്ടതിനു പിന്നിലും അൻമോളിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൾ, കഴിഞ്ഞ വർഷമാണ് രാജ്യം വിട്ടത്.

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം കാനഡയിലേക്കാണ് അൻമോൾ കടന്നത്. അവിടെനിന്ന് യു.എസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇയാൾക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാരുമായി അൻമോൾ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്തവർക്കും നിർദേശം നൽകിയത് അൻമോളാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

അൻമോളിന്‍റെ സഹോദരൻ ലോറൻസ് നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്. കൊലപാതകങ്ങൾക്കും ലഹരിമരുന്ന് വ്യാപാരത്തിനും ഉൾപ്പെടെ ലോറൻസ് ബിഷ്ണോയ് നേതൃത്വം നൽകിയെന്നാണ് കേസ്.700ലേറെ ഷൂട്ടർമാർ ഉൾപ്പെടുന്ന ഗ്യാങ് ഇയാൾക്കൊപ്പമുണ്ടെന്നും പൊലീസ് പറയുന്നു.

Continue Reading

Trending