Connect with us

crime

പൊ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കാ​ന്‍ സ്വ​ന്തം വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സംഭവം: അഖിലേന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വും മ​ക​നും പിടിയില്‍

കഴിഞ്ഞ ദിവസമാണ് ഉ​ളു​ന്തൂ​ര്‍​പ്പെ​ട്ട് കേ​ശ​വ​ന്‍ ന​ഗ​റി​ലെ സെ​ന്തി​ലി​ന്‍റെ വീ​ടി​നു നേ​രെ പെ​ട്രോ​ള്‍ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Published

on

പൊലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കാ​ന്‍ സ്വ​ന്തം വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ അഖിലേന്ത്യഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വിന് എട്ടി​ന്റെ പണി കിട്ടി. നേതാവും മ​ക​നു​മ​ട​ക്കം 3 പേ​ര്‍ ക​ള്ള​ക്കു​റി​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യിരിക്കയാണ്.

അ​ഖി​ലേ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ത​മി​ഴ്‌​നാ​ട് ഘ​ട​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പെ​രി സെ​ന്തി​ല്‍, മ​ക​ന്‍ ച​ന്ത്രു, ബോ​ബെ​റി​ഞ്ഞ ചെ​ന്നൈ സ്വ​ദേ​ശി മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ദിവസമാണ് ഉ​ളു​ന്തൂ​ര്‍​പ്പെ​ട്ട് കേ​ശ​വ​ന്‍ ന​ഗ​റി​ലെ സെ​ന്തി​ലി​ന്‍റെ വീ​ടി​നു നേ​രെ പെ​ട്രോ​ള്‍ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്തി​ലും ച​ന്ത്രു​വും സെ​ന്തി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ജീ​വ് ഗാ​ന്ധി​യും ചേ​ര്‍​ന്നാ​ണ് ബോം​ബെ​റി​യാ​ന്‍ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം ജീ​വ​നു ഭീ​ഷ​ണി​യു​ള്ള​താ​യി കാ​ണി​ച്ച് സെ​ന്തി​ല്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ചു. തുടർന്ന്, ഭീഷണിയുള്ളതിനാൽ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ളി​വി​ല്‍ പോ​യ രാ​ജീ​വ് ഗാ​ന്ധി​ക്കാ​യി അ​ന്വേ​ഷ​ണം നടക്കുകയാണെന്ന് പൊലീ​സ് അറിയിച്ചു.

crime

കാര്യവട്ടം ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ മർദിച്ച സീനിയര്‍ വിദ്യാര്‍ഥികൾക്കെതിരെ പരാതി

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.

Published

on

കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ റാഗിങ് നടന്നതായി കണ്ടെത്തല്‍. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബിന്‍സ് ജോസും അഭിഷേകുമാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

അഭിഷേകിനെ യൂണിയന്‍ ഓഫിസിലെത്തിച്ചായിരുന്നു മര്‍ദിച്ചത്. ബിന്‍സ് ജോസിനോടു മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിന്‍സ് ജോസിനെ മര്‍ദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിര്‍ത്തി. തളര്‍ന്ന ബിന്‍സ് വെള്ളം വേണം എന്നു ചോദിച്ചപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ കുപ്പി വെള്ളമെടുത്ത് അതിനുള്ളില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു. തുടര്‍ന്ന് വളഞ്ഞിട്ടു മര്‍ദിച്ചു.

അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

crime

ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.

Published

on

ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ്-ഐറിഷ് ടൂറിസ്റ്റുമായി സൗഹൃദം സ്ഥാപിക്കുകയും ശേഷം അവരെ കല്ലുകൊണ്ട് തലക്കടിച്ച് കൊല​പ്പെടുത്തുകയും ചെയ്ത കേസിൽ ഗോവ സ്വദേശിയായ യുവാവിന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.

2017ലാണ് ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഗിനെ (28) ഗോവൻ നഗരവാസിയായ വികാത് ഭഗത് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിയായ മക്‌ലോഗിൻ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗത് അവളുമായി സൗഹൃദത്തിലായത്. അവരോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഗോവ പൊലീസ് സമർപ്പിച്ച കുറ്റപത്രം പറയുന്നു.

ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കും മുഖത്തും പരിക്കേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി ശിക്ഷ വിധിക്കുകയായിരുന്നു.

‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്ത എല്ലാവരോടും വളരെ നന്ദിയുള്ളവരാണ്. അവർ ഒരു മകളെപ്പോലെയാണ് അവളെ പരിഗണിച്ചത്. പൊലീസും അധികൃതരും അക്ഷീണം പോരാടിയെന്ന്’ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പറഞ്ഞു.

Continue Reading

crime

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

Published

on

പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്.

പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.

Continue Reading

Trending