Connect with us

kerala

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Published

on

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പുരയിടത്തില്‍ കുഴിച്ചിട്ടത്.

വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ല് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

അമൃതയെ പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത് അപ്പോഴാണ്. തുടര്‍ന്നു പോത്തന്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ സ്വര്‍ണം പണയം വെച്ചു; ഭര്‍ത്താവിന് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി

. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

Published

on

വിവാഹത്തിന് ഭാര്യക്ക് ലഭിച്ച സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെച്ചതില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ കാസര്‍കോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

2009ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍തൃമാതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണം ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹരജിക്കാരന്‍ ഈ സ്വര്‍ണ്ണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്‌ട്രേട്ട് കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കണ്ടെത്തല്‍ ഹൈകോടതി ശരിവെച്ചു. വിചാരണ കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.

 

Continue Reading

kerala

നഗരസഭാ വാച്ച്മാനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് പരാതി

വാച്ച്മാന്‍ സുധീറിനെയാണ് പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

ആലുവ നഗരസഭാ വാച്ച്മാനെ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തെന്ന് പരാതി. വാച്ച്മാന്‍ സുധീറിനെയാണ് പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണ കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് സുധീറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തത് പ്രതിയല്ലാത്ത ആളെയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സില്‍ പരാതി നല്‍കി. ഇതോടെ സുധീറിനെ വിട്ടയക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ചു സമയത്തിനു ശേഷമാണ് കസ്റ്റഡിയിലെടുത്ത ആള്‍ മാറിപ്പോയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ശേഷം ഇയാളെ രാത്രി 9:30ഓടെ വിട്ടയച്ചു.

പൊലീസിന്റെ നടപടിക്കെതിരെ നഗരസഭാ അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധ പ്രമേയം പാസാക്കി. നഗരസഭയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം പൊലീസ് ലംഘിച്ചെന്ന് പറയുന്നു. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

 

Continue Reading

kerala

എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി പരാതി

സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണമാണ് സംഘം കവര്‍ന്നത്.

Published

on

എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവര്‍ന്നതായി പരാതി. മുളകു പൊടി വിതറി കാറിലുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നതായാണ് പരാതി. എലത്തൂര്‍ കാട്ടിലപീടികയിലാണ് സംഭവം നടന്നത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് സംഘം ആക്രമിച്ച് പണവുമായി കടന്നു കളഞ്ഞത്.

സംഘത്തില്‍ യുവതിയുമുണ്ടായിരുന്നെന്ന് സുഹൈല്‍ പൊലീസിനോടു പറഞ്ഞു. കാറിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നിലയിലായിരുന്നു.

എടിഎമ്മിലേക്ക് കൊണ്ടു പോകാനായി വെച്ച 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈല്‍ പറഞ്ഞു. എടിഎമ്മിലേക്ക് പോകുന്നതിനു വേണ്ടി കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും സംഘം ആക്രമിച്ച ശേഷം പണം കവര്‍ന്നെന്നും സുഹൈല്‍ പറഞ്ഞു. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടു പോയ പണമാണ് സംഘം കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending