Connect with us

kerala

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍

സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

Published

on

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍  ജാമ്യം ലഭിച്ചതിന് പിന്നാലെ ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍. ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ ഹൈക്കോടതി ബോബിയെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

kerala

നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു

കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ രങ്കനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

രാവിലെ വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികള്‍ കണ്ടത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Continue Reading

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം മൂന്നായി

പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Continue Reading

Trending