Connect with us

kerala

ബോട്ടുടമ സി.പി.എം നേതാവിന്റെ സഹോദരന്‍.

Published

on

മന്ത്രി ഇടപെട്ടാണ് ബോട്ടിന് ലൈസന്‍സ് നല്‍കിയതെന്ന്
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.

ഫെയ്‌സ്ബുക് പോസ്റ്റ്: –

താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ .
മരണപ്പെട്ടവര്‍ അല്ലാ..? അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍..
അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്ന പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മ്മിച്ച ബോട്ട് അല്ല മറിച്ചു മല്‍സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു.ഒരു മാസം മുന്‍പ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത്.പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നല്‍കിയത് എന്ന് പറയപ്പെടുന്നു..
18 പേരെ കയറ്റാവുന്ന ബോട്ടില്‍ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേ കാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേ കാല്‍ വരെ ആളെ വിളിച്ചു കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്.
പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സി പി എം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമ സംവിധാനങ്ങള്‍ ഈ അനധികൃത സംവിധാനത്തിന് മുന്നില്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം..
അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം..

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലം; പ്രതി ആത്മഹത്യ ചെയ്തു

യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു.

Published

on

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു.

ഫെബിന്റെ സഹോദരിയായ യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കൊലക്ക് മുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചുരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

ഇന്നലെ 6.30 ഓടെയാണ് സംഭവം. പര്‍ദ ധരിച്ച് മുഖംമറച്ച് കത്തിയുമായെത്തിയ തേജസ് ആദ്യം ഫെബിന്റെ പിതാവ് ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. കുത്താന്‍ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Continue Reading

kerala

സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി

140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ‍ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending