Connect with us

More

152 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുത പ്രതിഭാസം വീണ്ടും; വീഡിയോ കാണാം

Published

on

ഒന്നര നൂറ്റാണ്ടിന് ശേഷം അത്ഭുത പ്രതിഭാസം വീണ്ടും.  ബ്‌ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ദ്ധിക്കും.

ഒരു മാസത്തില്‍ രണ്ട് പൂര്‍ണ ചന്ദ്രന്‍ വന്നാല്‍ അതിന് പറയുന്ന പേരാണ് ബ്ലൂമൂണ്‍. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്ന് അകലം പതിവിലും കുറയുന്നതിനാല്‍ നിലാവിന് ശോഭ വര്‍ധിക്കും. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പു നിറത്തില്‍ കാണപ്പെടുന്നതു കൊണ്ടാണ് ബ്ലഡ് മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ചന്ദ്രനും സൂര്യനുമിടക്ക് ഭൂമി എത്തുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം.

2019 ജനുവരി 21നാണ് അടുത്ത സൂപ്പര്‍മൂണ്‍ പ്രതിഭാസം. എന്നാല്‍ ഇന്നത്തെ അപൂര്‍വ സൂപ്പര്‍ബ്ലൂ മൂണ്‍ പ്രതിഭാസത്തിന് ഇനി നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. അതായത് ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും തന്നെ ഇത്തരമൊരു പ്രതിഭാസം നേരിട്ടു കാണാന്‍ അവസരമുണ്ടാകില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published

on

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്

Continue Reading

kerala

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം: കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി

Published

on

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.

Continue Reading

kerala

തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്

Published

on

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് കടലിൽ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആൻഡ്രൂസ്, മര്യനാട്ടും സമാന രീതിയിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പഞ്ചായത്തുനട സ്വദേശിയായ പ്ലസ് ടു വിദ്യാർഥി നെവിൻ (180 ആണ് സെന്റ് ആൻഡ്രൂസിൽ ഉഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നെവിൻ കടലിൽ കുളിക്കാനിറങ്ങിയത്. മുങ്ങിത്താണ നെവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചുതെങ്ങിൽ കടയ്ക്കാവൂർ സ്വദേശികളായ നാലം​ഗ സംഘത്തിൽപ്പെട്ട ആളെയാണ് കടലിൽ കാണാതായത്. വൈകീട്ട് 4.45ഓടെയാണ് സംഭവം.

Continue Reading

Trending