തിരുവനന്തപുരം: മണിപ്പൂരില്‍ രാഹുല്‍ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കലാപഭൂമിയായ ഒരു നാട്ടില്‍ സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും സന്ദേശവുമായാണ് രാഹുല്‍ എത്തിയത്. കലാപം കത്തിപ്പടരുമ്പോഴും മൗനം പാലിച്ച പ്രാധാനമന്ത്രിക്കും സംഘപരിവാറിനും സ്‌നേഹ സന്ദേശം മനസിലാകില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തി വച്ച കലാപമാണ് മണിപ്പൂരിലേതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ തടഞ്ഞത് കൊണ്ട് ആ കളങ്കം ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധിക്കില്ല. നാനാത്വത്തില്‍ ഏകത്വമെന്നത് നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ച മാനവീകതയാണ്. രാഹുല്‍ ഗാന്ധിയെ തടഞ്ഞത് കൊണ്ട് മാത്രം എല്ലാം മറച്ച് വയ്ക്കാമെന്ന് കരുതരുത്. ഇതൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇന്ത്യയെന്നാല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസെന്നാല്‍ ഇന്ത്യയാണെന്നും അടിവരയിടുന്നതാണ് രാജ്യത്തെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍. സ്‌നേഹത്തിന്റെ സന്ദേശവുമായെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞതിലൂടെ രാജ്യത്തെ പരിഷ്‌കൃത സമൂഹത്തെ സംഘപരിവാര്‍ ഏത് യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.