Connect with us

Football

ഡ്യൂറന്‍സ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഗോകുലം എഫ്‌സിയെ നേരിടും

ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.

Published

on

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിലാണ് കേരളത്തിലെ വമ്പന്മാരുടെ പോരാട്ടം. ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഗോകുലം കേരള എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്.

അതേസമയം കൊച്ചിയിലെ പ്രീ സീസണ്‍ ക്യാംപ് പരിശീലനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് ഐഎസ്എല്‍ സീസണിലേക്കുള്ള പ്രകടനത്തിന്റെ തുടക്കമാകും ഡ്യൂറന്‍ഡ് കപ്പ്. പുതുതായി ടീമിലെത്തിയ ആറ് താരങ്ങളും റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് പേരുമുള്‍പ്പെടുന്ന 27 അംഗ സ്‌ക്വാഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറന്‍ഡ് കപ്പിനെത്തിയത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ റണ്ണേഴ്‌സ് അപ്പുകളായപ്പോള്‍ ഗോകുലം കേരള എഫ്‌സി 2019ലെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായിട്ടുണ്ട്.

നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്, പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, ജെസെല്‍ കാര്‍ണെയ്‌റോ, ഇവാന്‍ കലിയുഷ്‌നി, ഹര്‍മന്‍ജ്യോത് സിംഗ് ഖബ്ര എന്നിവരില്ലാത്ത സ്‌ക്വാഡ് ആണ് ഇത്തവണ. പകരം പ്രീതം കോട്ടാല്‍, പ്രബീര്‍ദാസ്, നോവാച്ച സിങ് എന്നിവര്‍ ടീമിലേക്കെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സൈനിംഗായ സ്‌െ്രെടക്കര്‍ ഇഷാന്‍ പണ്ഠിത ബ്ലാസ്‌റ്റേഴ്‌സിനായി ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Trending