Connect with us

Video Stories

ഒടുവില്‍ വിനീത വിജയം

Published

on

 

ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു, ഹോം ഗ്രൗണ്ടില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഒറ്റ ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം കുറിച്ചത്. 25ാം മിനുറ്റിലായിരുന്നു വിനിതീന്റെ ഹെഡ്ഡറില്‍ മഞ്ഞപ്പടയുടെ വിജയ ഗോള്‍.
ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് രണ്ടാം പകുതി മുഴുവനും നോര്‍ത്ത് ഈസ്റ്റ് പത്തു പേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുക്കാനും ലീഡുയര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായില്ല. മികച്ച കളി പുറത്തെടുക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു. ആദ്യ ജയത്തോടെ ആറു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. 22ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ എവേ ഗ്രൗണ്ടിലാണ് അടുത്ത മത്സരം. വലതു വിങിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. റിനോ ആന്റോയും ജാക്കിചന്ദ് സിങും അധ്വാനിച്ചു കളിച്ചു.
ഐ.എസ്.എല്‍ ആദ്യ മത്സരത്തിനിറങ്ങിയ വെസ് ബ്രൗണ്‍ ഡിഫന്‍സീവ് മീഡ്ഫീല്‍ഡറുടെ റോളില്‍ തിളങ്ങി. ദിമിതര്‍ ബെര്‍ബറ്റോവിന്് പരിക്കേറ്റതാണ് ബ്രൗണിനെ നേരത്തെ കളത്തിലിറക്കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങള്‍ക്കും ബ്രൗണ്‍ തടയിട്ടു. മുന്‍നിരയിലേക്ക് പലവട്ടം പന്തെത്തിക്കുകയും ചെയ്തു. ഗോവക്കെതിരെ പതറിപ്പോയ പ്രതിരോധം നോര്‍ത്തിനെതിരെ കരുത്തോടെ തിരിച്ചുവന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരു ബോക്‌സുകളിലേക്കും മാറിമാറി പന്തെത്തി. ആറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം. മധ്യനിരയില്‍ നിന്ന് വലത് വിങിലേക്ക് വെസ് ബ്രൗണിന്റെ ലോങ് പാസ്, ജാക്കിചന്ദ് സിങിന്റെ ഗോള്‍ശ്രമം. പിന്നാലെ പെക്കൂസണിന്റെ ലോങ്പാസില്‍ ലീഡെടുക്കാനുള്ള അവസരം, സിഫ്‌നിയോസിന്റെ ഷോട്ട് വലക്ക് മുകളിലൂടെ പറന്നു. 25ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. സന്ദേശ് ജിങ്കാനാണ് ഗോള്‍ നീക്കം തുടങ്ങിയത്. സ്വന്തം ബോക്‌സില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ബോക്‌സിലേക്ക് ജിങ്കാന്‍ തൊടുത്ത ലോങ് ക്രോസുമായി വലതു വിങിലൂടെ റിനോ ആന്റോയുടെ മുന്നേറ്റം. വടക്കു കിഴക്കുകാരുടെ ഗോള്‍മുഖത്തേക്ക് നല്‍കിയ ക്രോസില്‍ കൃത്യമായി വിനീത് പറന്നെത്തി. തല കൊണ്ട് ചെത്തിയിട്ട പന്ത് വലയില്‍ തന്നെ വീണു. ഒറ്റ ഗോളില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ആക്രമണങ്ങള്‍ മെനഞ്ഞു. 42ാം മിനുറ്റില്‍ സിഫ്‌നിയോസിനെ ഗോളി ഫൗള്‍ ചെയ്തതിന് വലിയ വില നല്‍കേണ്ടി വന്നു നോര്‍ത്ത് ഈസ്റ്റ്.
സിഫ്‌നിയോസിനെ തടയാന്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് മുന്നില്‍ കയറി. ബോക്‌സിന് പുറത്ത് നിന്ന് പന്ത് തട്ടാനുള്ള ശ്രമത്തിനിടെ കേരള സ്‌ട്രൈക്കര്‍ കാല്‍ തട്ടി വീണു, റഫറിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ചുവപ്പുകാര്‍ഡ് കണ്ട്് രഹനേഷ് പുറത്തായി. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളായിരുന്നു പെക്കൂസണിന്റേത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു അവസരങ്ങള്‍ താരം പാഴാക്കി. 57ാം മിനുറ്റില്‍ ലീഡെടുക്കുമെന്ന് തോന്നിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ഭാഗ്യം തുണച്ചില്ല. ലാല്‍റുവത്താര ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തായി. 88ാം മിനുറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച തുറന്ന അവസരം നോര്‍ത്ത് ഈസ്റ്റും പാഴാക്കി.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending