Connect with us

Culture

ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ മനസില്ല

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം. 77ാം മിനുറ്റ് വരെ മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ തന്നെ ആദ്യ ഗോള്‍ വഴങ്ങിയത്. 14ാം മിനുറ്റില്‍ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ലീഗ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തായി. ഒമ്പതിന് എഫ്.സി ഗോവക്കെതിരെ ഫറ്റോര്‍ഡയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. രണ്ടു മഞ്ഞക്കാര്‍ഡുമായി കളിയുടെ അവസാന മിനുറ്റില്‍ കളം വിടേണ്ടി വന്ന സി.കെ വിനീതിന് അടുത്ത മത്സരം നഷ്ടമാവും.
മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഈ കളി അവസാനം വരെ തുടരാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ലീഡുയര്‍ത്താനുള്ള പല അവസരങ്ങളും താരങ്ങള്‍ നഷ്ടപ്പെടുത്തി. മധ്യനിരയില്‍ നിന്ന് മികച്ച നീക്കങ്ങള്‍ കണ്ടു, പക്ഷേ ഫിനിഷിങിലെ അഭാവം ആദ്യ ജയത്തിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീട്ടി. മറുഭാഗത്ത് മുംബൈയുടെ പോരാട്ടം ചില താരങ്ങളിലൊതുങ്ങി. 56ാം മിനുറ്റില്‍ സാന്റോസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയത് മുംബൈയുടെ ജയ മോഹങ്ങള്‍ തകര്‍ത്തു.
4-1-4-1 ശൈലിയില്‍ ഇതുവരെ ഫോമിലെത്താത്ത ഇയാന്‍ ഹ്യൂമിനെ സൈഡ് ബെഞ്ചിലിരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈക്കെതിരെ പടയൊരുക്കിയത്. കഴിഞ്ഞ കളികളില്‍ പകരക്കാരനായി തിളങ്ങിയ ഡച്ച് താരം മാര്‍ക്ക് സിഫ്‌നോസ് ഏക സ്‌ട്രൈക്കറായി ആദ്യ ഇലവനില്‍ ഇടം കണ്ടു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലായിരുന്നു അരാത്ത ഇസുമി. പരിക്ക് മാറിയെങ്കിലും വെസ് ബ്രൗണിനെ ഇന്നലെയും കളത്തിലിറക്കിയില്ല. മുംബൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. റാഫേല്‍ ജോര്‍ദ, മെഹ്‌റാജുദ്ദീന്‍ വാദു, ദാവീന്ദര്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. കറേജ് പെക്കൂസണിന്റെ ഗോള്‍ ശ്രമത്തോടെയാണ് കളമുണര്‍ന്നത്. അവസരങ്ങളുടെ പെരുമഴയായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്‌സിന്. അഞ്ചാം മിനുറ്റില്‍ സി.കെ വിനീതെടുത്ത കോര്‍ണര്‍ കിക്കില്‍ രണ്ടു ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തി. ലാസിക് പെസിച്ചിന്റെയും ജിങ്കാന്റെയും ശ്രമം ഫലം കണ്ടില്ല. മാര്‍ക്ക് സിഫ്‌നോസിന്റേതായിരുന്നു അടുത്ത ഊഴം, വീണ്ടും നിരാശ. പന്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമഗ്രാധിപത്യം പുലര്‍ത്തി. 14ാം മിനുറ്റില്‍ ഗാലറി കാത്തിരുന്ന ഗോളെത്തി. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പെക്കൂസണിന്റെ പാസ് വലതു വിങില്‍ റിനോ ആന്റോയിലേക്ക്. റിനോ ബോക്‌സിനെ ലക്ഷ്യമാക്കി അളന്നു മുറിച്ചൊരു പാസ് നല്‍കി. വലയുടെ വലത് ഭാഗത്ത് നിന്നിരുന്ന മാര്‍ക്ക് സിഫ്‌നോസിന്റെ വലംകാലന്‍ ഹാഫ് വോളി മുംബൈ ഗോളി അമരീന്ദര്‍ സിങിനെ കീഴടക്കി വലയിലേക്ക് കയറി. കൊച്ചിയിലെ തുടര്‍ച്ചയായ മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്ക് വിരാമം, ആദ്യമായി ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയ ഡച്ച് സ്‌ട്രൈക്കറുടെ പേരില്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. കോച്ചും താരങ്ങളും ആ ഗോള്‍ ആഘോഷമാക്കി. ഗാലറിയില്‍ മഞ്ഞപ്പട ആനന്ദ നൃത്തമാടി.
ഒപ്പമെത്താന്‍ മുംബൈ ചില ശ്രമങ്ങള്‍ നടത്തി. അച്ചിലി എമാന ഗോളിലേക്ക്് ചില അവസരങ്ങള്‍ സൃഷ്ടിച്ചു. നീക്കങ്ങളിലെ ഒത്തിണക്കമില്ലായ്മയും ഫിനിഷിങിലെ പാളിച്ചയും മുംബൈക്ക് വിനയായി. 27ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡെടുക്കുമെന്ന് തോന്നിച്ചു. വലത് വിങില്‍ നിന്ന് ജാക്കിചന്ദ് സിങ് കൃത്യമായി പന്ത് ബോക്‌സിനകത്തുള്ള സി.കെ വിനീതിന് നല്‍കി. പന്ത് നിയന്ത്രണത്തിലാക്കിയ വിനീത് വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ സിങ് ഉജ്ജ്വലമായി ഡൈവ് ചെയ്ത് ആ ശ്രമം വിഫലമാക്കി. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ ലീഡുയര്‍ത്താനുള്ള രണ്ടു ശ്രമങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. 42ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്റെ ലോങ്പാസില്‍ നിന്ന് ജാക്കിചന്ദ് നടത്തിയ ശ്രമം വലക്ക് മുകളിലൂടെ പുറത്തായി. മികച്ചൊരു അവസരമായിരുന്നു അത്. പിന്നാലെ കറേജ് പെക്കൂസണും പന്ത് പുറത്തേക്കടിച്ചു മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. 45ാം മിനുറ്റില്‍ ബെര്‍ബതോവിന്റെ ഹെഡര്‍ അമരീന്ദര്‍ വലയിലെത്താതെ കാത്തു.
ആദ്യ പകുതിക്കിടെ പരിക്കേറ്റ റിനോ ആന്റോക്ക് പകരം പ്രീതം സിങിനെ ഇറക്കിയാണ് ആതിഥേയര്‍ രണ്ടാം പകുതിക്കിറങ്ങിയത്. അവസരങ്ങള്‍ പിന്നെയും കളഞ്ഞു കുളിച്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. പെക്കൂസണായിരുന്നു ആദ്യം. 55ാം മിനുറ്റില്‍ പോസ്റ്റിന് മുന്നില്‍ നിന്ന് തുറന്നൊരു അവസരം വിനീതും നഷ്ടമാക്കി. മറുഭാഗത്ത് മുംബൈ തിരിച്ചു വരവിനായുള്ള ശ്രമങ്ങള്‍ നടത്തി. നിര്‍ഭാഗ്യം കൊണ്ട മാത്രം അവര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെത്താനായില്ല. 56ാം മിനുറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിന്റെ ഷോട്ട് റച്ചൂബ്കയെ കീഴടക്കി വലയിലേക്ക് നീങ്ങിയെങ്കിലും പോസ്റ്റ് വില്ലനായി. തിരികെ വന്ന പന്ത് റച്ചുബ്ക കയ്യിലൊതുക്കി, മുംബൈക്ക് നിര്‍ഭാഗ്യം, ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം. നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ജാക്കിചന്ദിന് പകരം സിയാം ഹാങലിനെയും സിഫ്‌നോസിന് പകരം ഹ്യൂമിനെയും ഇറക്കി. മുംബൈ ഉണര്‍ന്ന് കളിച്ചു. ഫലമുണ്ടായി. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങ് റച്ചൂബ്കയുടെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും തുടര്‍ച്ചായ മൂന്നാം ക്ലീന്‍ ഷീറ്റെന്ന മോഹം തകര്‍ത്തു. മൈതാന മധ്യത്ത് നിന്ന് എമാന തുടങ്ങിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങില്‍ നിന്ന് പാസ് സ്വീകരിച്ച സാന്റോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്ത് വലക്കരികിലെത്തിച്ചു, കാത്തിരുന്ന ബല്‍വന്തിന് ടാപ്പ് ചെയ്യേണ്ട കാര്യമേയുണ്ടായുള്ളു, ഗാലറി നിശബ്ദമായി. രണ്ടു മഞ്ഞ കാര്‍ഡുകള്‍ കണ്ട് വിനീത് പുറത്തായതോടെ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Trending