Connect with us

Football

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മുഹമ്മദൻസിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്‌

ഒന്നിനെതിരെ രണ്ട് ​ഗോളുകളുടെ വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. 

Published

on

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ വീണ്ടും രണ്ടാം പകുതിയിൽ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്സ്. മുഹമ്മദൻസിനെതിരായ മത്സരത്തിൽ 67 മിനിറ്റോളം ബ്ലാസ്റ്റേഴ്സ് ഒരു ​ഗോളിന് പിന്നിലായിരുന്നു. പിന്നാലെ ക്വാമി പെപ്രായുടെയും ജീസസ് ജിമെനെസിന്റെയും ​ഗോളുകളുടെ മികവിൽ മഞ്ഞപ്പട മത്സര വിധി തിരുത്തിക്കുറിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകളുടെ വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

സച്ചിൻ സുരേഷിന് പകരം 19 വയസ് മാത്രമുള്ള സോം കുമാറിനെ ​ഗോൾകീപ്പറാക്കിയാണ് ബ്ലാസ്റ്റേഴ്സ് സംഘം മത്സരത്തിനിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ മുഹമ്മദൻസ് പന്ത് തട്ടി. എന്നാൽ വളരെ വേ​ഗത്തിൽ തന്നെ മഞ്ഞപ്പട മത്സരത്തിലേക്ക് തിരിച്ചുവന്നു.

ആവേശകരമായ ആദ്യ പകുതിയുടെ 26-ാം മിനിറ്റിൽ മുഹമ്മദൻസിന്റെ ​ഗോൾ പിറന്നു. മുഹമ്മദൻസ് താരം ജോസഫ് അദ്ജെയെ പെനാൽറ്റി ബോക്സിനുള്ളിൽ കെ പി രാഹുൽ വീഴ്ത്തിയതാണ് ആദ്യ ​ഗോളിന് അവസരമൊരുങ്ങിയത്. പെനാൽറ്റി കിക്കെടുത്ത മിർജലോൽ കാസിമോവ് പന്ത് വലയിലാക്കി.

രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. പകരക്കാരനായി ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ക്വാമി പെപ്രായ്ക്ക് വല ചലിപ്പിക്കാൻ കഴിഞ്ഞു. 67-ാം മിനിറ്റിലാണ് മഞ്ഞപ്പട മത്സരത്തിൽ സമനില പിടിച്ചത്. 75-ാം മിനിറ്റിൽ നവോച സിങ്ങിന്റെ ഹെഡറിൽ ജീസസ് ജിമെനെസിന്റെ ഹെഡർ വലയിലായി.

കൊൽക്കത്തയിൽ ഐഎസ്എല്ലിലെ മറ്റൊരു തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സ് സംഘം കുറിച്ചിട്ടു. ഐഎസ്എൽ പതിനൊന്നാം പതിപ്പിൽ ഈസ്റ്റ് ബം​ഗാളിനെ കൊച്ചിയിൽ തോൽപ്പിച്ചതിന് സമാന തിരിച്ചുവരവാണ് മഞ്ഞപ്പട നടത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ എട്ട് ​ഗോളുകളിൽ ആറും രണ്ടാം പകുതിയിലായിരുന്നു.

Football

വീണ്ടും മെസ്സിയുടെ ഹാട്രിക് നേട്ടം

മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് മയാമി തകര്‍പ്പന്‍ വിജയം കാഴ്ചവെച്ചു.

Published

on

ക്ലബ്ബ് ഫുട്ബോളിലും ഹാട്രിക്ക് നേട്ടവുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരെ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി മിന്നും പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് മയാമി തകര്‍പ്പന്‍ വിജയം കാഴ്ചവെച്ചു. പകരക്കാരനായാണ് മെസ്സി ഇറങ്ങിയതെങ്കിലും രാജ്യത്തിനുവേണ്ടി ഹാട്രിക് നേടി ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും മെസ്സിയുടെ ഹാട്രിക് നേട്ടം ആരാധകരെ ആവേശത്തലാക്കി.

രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാന്‍ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചതെങ്കിലും 40,43 മിനിറ്റുകളില്‍ ഘോളുമായി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍ മയാമി ലീഡുമെടുത്തു. പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങി. ഇതോടെ മയാമിയുടെ കളി ശക്തമായി മുന്നേറി.

78-ാം മിനിറ്റില്‍ മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി മൂന്ന് മിനിറ്റുകള്‍ പിന്നിടുമ്പോള്‍ വീണ്ടും ഗോള്‍ നേടിയതോടെ ടീമിന്റെ അഞ്ചാം ഗോളും നേടി. മത്സരത്തിന്റെ അവസാനം 89-ാം മിനിറ്റിലും മെസ്സി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. പതിനൊന്ന് മിനിറ്റിനിടെയാണ് താരം മൂന്നുതവണ ഗോള്‍ നേടിയത്.

ഒരു എം.എല്‍.എസ് സീസണില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡ് മയാമി സ്വന്തമാക്കി. 34 മത്സരങ്ങളില്‍ നിന്നായി 74 പോയന്റാണ് ഇന്റര്‍ മയാമിക്കുള്ളത്.

 

Continue Reading

Football

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു

യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം.

Published

on

ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു. യൂറോ കപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് തോമസ് ടുഹേലിന്റെ നിയമനം. ഒക്ടോബര്‍ 8ന് തന്നെ ടുഹേലുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീമംഗങ്ങള്‍ക്കിടയില്‍ അവ്യക്തത സൃഷ്ടിക്കാതിരിക്കാനാണ് പ്രഖ്യാപനം വൈകിച്ചതെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതര്‍ പ്രതികരിച്ചു.

2015 മുതല്‍ ടുഹേല്‍ ചുമതല ഏറ്റെടുക്കും. ജര്‍മനിക്കാരനായ ടുഹേല്‍ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട്, പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണില്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ടുഹേലിന്റെ പ്രധാന നേട്ടം. 2022ല്‍ ചെല്‍സിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കിലേക്ക് തിരിച്ചു. എന്നാല്‍ 2023-24 സീസണില്‍ ബുണ്ടസ് ലിഗ് കിരീടം നേടാനാകാത്തതോടെ ക്ലബില്‍ നിന്നും ഇറങ്ങി.

സ്വെന്‍ഗ്വരാന്‍ എറിക്‌സണ്‍, ഫാബിയോ കാപ്പല്ലോ എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേല്‍.

 

Continue Reading

Football

മെസ്സി മാജിക്: ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന

മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.

Published

on

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി കളംനിറഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് 6-0ന്റെ തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗറ്റാറോ മാര്‍ട്ടിമെസ്, ഹൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി വല കുലുക്കി.

അവസാന മത്സരത്തില്‍ വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു ബൊളീവിയയോട് അര്‍ജന്റീനക്ക്. 19ാം ലൗറ്റാറോ മാര്‍ട്ടിനിസിന്റെ അസിസ്റ്റില്‍ നിന്ന് മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 43ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയന്‍ അല്‍വാരസും വലകുലുക്കിയതോടെ അര്‍ജന്റീന മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാംഗോളിന് പിന്നിലും മെസ്സിയുടെ അസിസ്റ്റായിരുന്നു.

69ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയുടെ ആദ്യ രാജ്യന്തര ഗോള്‍ പിറന്നു. അര്‍ജന്റീന 4-0ന് മുന്നില്‍. അവസാന മിനുറ്റുകളില്‍ കളംനിറഞ്ഞ മെസ്സി 84ാം മിനിറ്റിലും 86ാം മിനിറ്റിലും വലകുലുക്കി ഹാട്രിക് തികച്ചു.

ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Continue Reading

Trending