Connect with us

Sports

പരാജയഭാരം പേറി ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്‌

ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്

Published

on

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്്പുര്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ജംഷ്ഡ്പൂരിലെ പ്രതീക് ചൗധരിയാണ് ടീമിനായി വലചലിപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകന്‍ മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ തുടര്‍ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് ജംഷേദ്പുര്‍ ഗോള്‍ നേടിയത്. ഇതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഈ പരാജയത്തോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ്‌നേടിയത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പൂര്‍ നാലമതുമാണ്.

Football

സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളം പശ്ചിമബംഗാളുമായി കൊമ്പുകോര്‍ക്കും

നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും.

Published

on

38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ പശ്ചിമബംഗാളും കേരളവും ഏറ്റുമുട്ടും.നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്‍ തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്‍ണമെന്റില്‍ സമാനതകളില്ലാത്ത റോക്കര്‍ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ ശക്തരായ ടീം ആയി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്‍ ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫൈനല്‍ റൗണ്ടില്‍ 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്‍ ജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

78-ാം എഡിഷനില്‍ ഇരു ടീമുകളും തങ്ങളുടെ പത്ത് മത്സരങ്ങളില്‍ 9 ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്‍ ഗോള്‍വേട്ടയില്‍ കേരളം തന്നെയാണ് മുന്നില്‍. പത്ത് മത്സരങ്ങളില്‍ നിന്നായി കേരളം 35 ഗോളുകള്‍ നേടിയപ്പോള്‍ ബംഗാള്‍ 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്‍ തന്നെ 11 ഗോളുകളുമായി ബംഗാള്‍ സ്ട്രൈക്കര്‍ റോബി ഹന്‍സ്ഡയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

കലാശപോരിലേക്കെത്തുന്നത്് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്‍ ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്‍ മുഖ്യ പരിശീലകന്‍ സഞ്ജയ് സെന്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.

Continue Reading

Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

Published

on

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യതാരങ്ങള്‍ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും ഇടംപിടിച്ചു. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിനു വലിയ പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്നായി ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളായിരുന്നു സ്മൃതി മന്ദാന കളിച്ചത്. 743 റണ്‍സാണ് താരം നേടിയത്.

അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനായില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു ബുംറ. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

 

Continue Reading

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍

സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്

Published

on

ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

Continue Reading

Trending