Connect with us

india

ലോക്ക്ഡൗണില്‍ കൂടുതല്‍ സഹായമെത്തിച്ച എംപിമാര്‍; മൂന്നാമന്‍ രാഹുല്‍

ന്യൂഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടന ഗവേണ്‍എയ് ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

Published

on

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിച്ച പാര്‍ലമെന്റ് അംഗങ്ങളുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാമത്. ഉജ്ജയ്‌നില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോജിയ ആണ് ഒന്നാമത്. രണ്ടാമത് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നെല്ലൂര്‍ എംപി അടാല പ്രഭാകര റെഡ്ഢി.

ന്യൂഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടന ഗവേണ്‍എയ് ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച സര്‍വേയുടെ അവസാന പട്ടികയില്‍ 25 എംപിമാരാണ് ഉണ്ടായിരുന്നത്. നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫീല്‍ഡ് സര്‍വേ നടത്തി ആദ്യ പത്തു പേരെ കണ്ടെത്തിയത്.

‘മഹാമാരി ആരംഭിച്ചപ്പോള്‍ ഉജ്ജയ്‌നിലെ മരണ നിരക്ക് മുപ്പത് ശതമാനമായിരുന്നു. രോഗികള്‍ക്ക് മികച്ച പരിചരണം കിട്ടാന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ മണ്ഡലത്തില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ സഹായത്തോടെ മണ്ഡലത്തില്‍ 250 ബെഡുകള്‍ കൂടുതല്‍ അനുവദിപ്പിച്ചു. അഞ്ചു ആംബുലന്‍സുകളും പുറത്തിറക്കി. ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഉജ്ജയ്‌നിലെ മരണ നിരക്ക്’ – അനില്‍ ഫിറോജിയ എംപി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ എംപി ലോക്ക്ഡൗണില്‍ ശ്രദ്ധിച്ചതായി രാഹുല്‍ ഗാന്ധിയുടെ സഹായി പറഞ്ഞു. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തെര്‍മോമീറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും എത്തിച്ചു. ഭക്ഷണ പായ്ക്കറ്റുകള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും എത്തിച്ചു. ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ശിവസേന എംപി ഹേമന്ദ് ഗോഡ്‌സെ, ശിരോമണി അകാലിദള്‍ എംപി സുഖ്ബീന്ദര്‍ ബാദല്‍, ഇന്‍ഡോറിലെ ബിജെപി എംപി ശങ്കര്‍ ലാല്‍വാനി, കോണ്‍ഗ്രസ് എംപി ടി സുമതി, നാഗ്പൂര്‍ എംപി നിതിന്‍ ഗഡ്കരി എന്നിവരാണ് ആദ്യ പത്തിലെ മറ്റു എംപിമാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

Trending