Connect with us

More

കമല്‍ഹാസന്റെ ‘ഹിന്ദു തീവ്രവാദി’ക്ക് മറുപടി; ഗോഡ്സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

Published

on

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്റെ പ്രതികരണം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി നാഥുറാം ഗോഡ്‌സെ ആണെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും ബിജെപി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അടക്കം രംഗത്തെത്തിയിരുന്നു. കൊലപാതകിയെയും ഭീകരനെയും കമലിനു തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നായിരുന്നു നിർമല സീതാരാമന്റെ വാദം. ഇതിനു പിന്നാലെയാണ് കടുത്ത പ്രയോഗവുമായി മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കൂടിയായ ബി.ജെ.പി സ്ഥാനാര്‍ഥി രംഗത്തെത്തിയത്.

‘ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ ‘ ഇതായിരുന്നു കമല്‍ പറഞ്ഞത്. അരവാക്കുറിച്ചി നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമലിന്റെ പരാമര്‍ശം.

എന്നാല്‍ ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തക്കതായ മറുപടി തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്ന താക്കീതുമായാണ് പ്രഗ്യാസിംഗ് രംഗത്തെത്തിയത്. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ സാധ്വി പ്രഗ്യാ സിങ് താക്കൂറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് ആദ്യമായല്ല ഭോപ്പാല്‍ സ്ഥാനാര്‍ഥിയുടെ പരാമര്‍ശങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ താക്കൂര്‍ തുടങ്ങിയത്

പുല്‍വാമ ഭീകരാക്രമണം ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആയിരുന്നു 2008 നവംബര്‍ 26 ന് മുംബൈയില്‍ പാക് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പട്ടെ ഹേമന്ത് കര്‍ഖരയെ അപമാനിച്ച് കൊണ്ട് അവര്‍ പ്രസ്താവന നടത്തിയത്. താന്‍ ശപിച്ചതിനാലാണ് കാര്‍ഖരെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കാര്‍ഖരെ ദേശ വിരുദ്ധനാണെന്നും പ്രഗ്യാ സിങ്ങ് താക്കൂര്‍ പറഞ്ഞിരുന്നു.

മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ത്ര കര്‍ഖരെയാണ്. തെളിവില്ലെങ്കില്‍ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കര്‍ഖരെ അനുവദിച്ചില്ല അതിനാല്‍ കര്‍ഖരയെ ശപിച്ചുവെന്നായിരുന്നു സാധ്വി പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞത്. പരാമര്‍ശം ബിജെപിയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് പ്രഗ്യാസിങ്ങിന്റെ പ്രസ്താവന ബിജെപി തള്ളുകയായിരുന്നു ചെയ്തത്. കര്‍ഖരെയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങ് താക്കൂറിന് നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രഗ്യയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. ഇതിന് ശേഷവും പ്രഗ്യയുടെ നാവിന് വിലങ്ങിടാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഒടുവിലായി അവര്‍ നടത്തിയ ഗോഡ്‌സെ പരാമര്‍ശം.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി.

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

Trending