Connect with us

india

ബി.ജെ.പി എം.പി ബ്രിജ്ഭൂഷനെതിരെ മറ്റൊരു പരാതിയും. ഗുസ്തിതാരത്തിന്റെ മുഖത്തടിച്ചതാണ് പ്രശ്‌നം

ഇദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചതിനാണ് മര്‍ദനം.

Published

on

ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിക്കിടെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷനെതിരെ മറ്റൊരു പരാതിയും. ഗുസ്തിതാരത്തിന്റെ മുഖത്തടിച്ചതാണ് പ്രശ്‌നം. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഇദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചതിനാണ് മര്‍ദനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

india

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; മൂന്ന് മരണം, ഒരാളെ കാണാതായി

നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു

Published

on

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് മരണം. റമ്പാന്‍ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മണ്ണിടിച്ചിലില്‍ ദേശീയപാത 44ലെ ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഷ്‌കരിക്കും ബനിഹാലിനുമിടയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ കുതിച്ചൊഴുകിയ മണ്ണ് വീടുകള്‍ക്കുള്ളില്‍ നിറയുകയും വാഹനങ്ങള്‍ക്കും മുകളില്‍ പതിക്കുകയുമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

india

വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്

ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു

Published

on

വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘ അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറാണോ എന്നും’- കെ.സി വേണുഗോപാല്‍ ചോദിച്ചു.

സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്‍മ്മ നടത്തിയത്.

Continue Reading

Trending