Connect with us

kerala

ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബിജെപി എംഎല്‍എ മുനിരത്‌ന പീഡനക്കേസില്‍ പിടിയില്‍

പല തവണ മുനിരത്‌ന ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Published

on

കര്‍ണാടകയില്‍ ലൈംഗികാതിക്രമ കേസില്‍ ബിജെപി എംഎല്‍എ മുനിരത്‌ന അറസ്റ്റില്‍. ജാതി അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റിലായത്. രാമനഗര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പല തവണ മുനിരത്‌ന ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 40കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ബെംഗളൂരു വയലിക്കാവല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജാതി അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 14നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ബെംഗളൂരു കോടതി വ്യാഴാഴ്ചയാണ് ജാമ്യം അനുവദിച്ചത്.

വെള്ളിയാഴ്ച ജയില്‍ വിടുമെന്ന് വ്യക്തമായതോടെ രാമനഗര പൊലീസ് സംഘം സെന്‍ട്രല്‍ ജയിലിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് മുനിരത്‌നയുടെ അറസ്റ്റ്.

 

kerala

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മെയ് പതിമൂന്നോടെ കാലവര്‍ഷം തുടങ്ങുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.

Published

on

മെയ് പതിമൂന്നോടെ കാലവര്‍ഷം തുടങ്ങുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലാവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

Continue Reading

kerala

എം.ആര്‍ അജിത് കുമാറിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. വിജിലന്‍സിനോട് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല.

റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാതെ എന്തിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Continue Reading

india

കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടിയെന്ന് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി.

Published

on

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുളളവക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കടക്കം അധിക സുരക്ഷ ഉണ്ടായിരിക്കും. പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം. എയര്‍ റെയ്ഡ് സൈറന്‍ സ്ഥാപിക്കുക, അടിയന്തര ഒഴുപ്പിക്കല്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് പരശീലനം നല്‍കാന്‍ ആണ് നിര്‍ദേശം. ഇതനുസരിച്ച് 259 ഇടങ്ങളില്‍ നാളെ മോക് ട്രില്‍ നടത്തും.

Continue Reading

Trending