Connect with us

kerala

കേന്ദ്രപദ്ധതികളില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്‍ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.

Published

on

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്. ന്യൂനപക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുകയും ഫണ്ടുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്നതിനെ സ്വകാര്യചാനല്‍ ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നപ്പോഴായിരുന്നു ബി.ജെ.പി വക്താവ് കെ.ശ്രീകാന്തിന്റെ ന്യായീകരണം. ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോഎന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വക്താവ് തയ്യാറായതുമില്ല.
രാജ്യത്തെ ഒറ്റ നിയമസഭയിലും ബി.ജെ.പിക്ക് മുസ്‌ലിം അംഗങ്ങള്‍ പോലുമില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. മനോരമന്യൂസിന്റെ ചാനല്‍ചര്‍ച്ചയിലായിരുന്നു ചോദ്യോത്തരം.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്‍ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.

kerala

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ

Published

on

മലപ്പുറത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ.

വീടിന് പിന്‍വശത്തുള്ള ആമയെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കില്‍ ഇന്ന് ഉച്ചയോടെയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ആമയ്ക്ക് തീറ്റനല്‍കാന്‍ എത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഈ വീട്ടിലുള്ളത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്

Published

on

കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഫുട്‌ബോള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥികളെ നായ ആക്രമിക്കാന്‍ ഓടിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഓടിയെത്തിയത് മദ്യപ സംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമം ഭയന്ന് വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

Trending