Connect with us

kerala

ഇന്ത്യയുടെ പേര് മാറ്റം എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിടാമെന്ന് ബി.ജെ.പി നേതാവ്

രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്.

Published

on

കൊല്‍ക്കത്ത: രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ദിലീപ് ഘോഷ്. ഖരഗ്പുരില്‍ നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബി.ജെ.പി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ വിവാദ പ്രസ്താവന.

ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ‘ബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കംചെയ്യും. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റും. അക്കാര്യത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്- ഘോഷ് പറഞ്ഞു.
രാജ്യത്തിന് ഒരേസമയം രണ്ട് പേരുകള്‍ നിലവിലുള്ളത് ശരിയായ കാര്യമല്ലെന്നും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ലോകരാഷ്ട്രത്തലവന്‍മാര്‍ ഡല്‍ഹിയില്‍ സന്നിഹിതരായിരിക്കുന്ന ഈ സമയം രാജ്യത്തിന്റെ പേരുമാറ്റത്തിന് ഉചിതമായ സന്ദര്‍ഭമാണെന്നും മറ്റൊരു ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

ബി.ജെ.പി യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് രാജ്യത്തിന്റെ പേരുമാറ്റമുള്‍പ്പെടെയുള്ളവയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ശന്തനു സെന്‍ പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending