Connect with us

india

വയനാട് സന്ദർശനത്തിന് പിന്നാലെയുള്ള തരൂരിന്റെ പോസ്റ്റിൽ വിമർശനവുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാനായിട്ടായിരുന്നു തരൂർ എത്തിയത്.

Published

on

വയനാട് സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് എം.പി ശശി തരൂരിന്റെ എക്സ് പോസ്റ്റിൽ വിമർശനവുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ. സന്ദർശനത്തിന് പിന്നാലെ അത് ഓർമിക്കപ്പെടുന്ന ദിനമെന്ന് തരൂർ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വിമർശനവുമായി അമിത് മാളവ്യ രംഗത്തെത്തുകയായിരുന്നു.

വയനാട്ടിൽ സന്ദർശനം നടത്തുന്നതിന്റെയും സഹായം നൽകുന്നതിന്റേയും വിഡിയോ ഉൾപ്പടെ പങ്കുവെച്ച് ഓർമിക്കപ്പെടുന്ന ദിനത്തിലെ ചില ഓർമകൾ എന്നായിരുന്നു എക്സിൽ തരൂർ കുറിച്ചത്. വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാനായിട്ടായിരുന്നു തരൂർ എത്തിയത്. ഇതിന് പിന്നാലെ മരണവും ദുരന്തവും തരൂരിന് ഓർമിക്കപ്പെടുന്ന സംഭവമാണോയെന്ന ചോദ്യവുമായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ രംഗത്തെത്തി.

ഉടൻ തന്നെ ഇക്കാര്യത്തിൽ തരൂർ വിശദീകരണം നൽകി. ഓർത്തിരിക്കേണ്ടത് അല്ലെങ്കിൽ ഓർക്കപ്പെടാൻ സാധ്യതയുള്ളത് ഒരു ദിനമാണിത്. കാരണം അത് തന്നെ സംബന്ധിച്ചടുത്തോളം പ്രത്യേകതകളുള്ളതും മറക്കാൻ കഴിയാത്തതുമാണ്. അത് മാത്രമാണ് താൻ പോസ്റ്റിൽ ഉദ്ദേശിച്ചതെന്നും ശശി തരൂർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Published

on

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.

നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Continue Reading

india

‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തം കാമറകള്‍ക്ക് മുന്നില്‍ മാത്രം തിളച്ചുമറിയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരായ സൈനിക പോരാട്ടം നിര്‍ത്താന്‍ സമ്മതിച്ചതിലൂടെ ഇന്ത്യയുടെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദി ജീ, പൊള്ളയായ പ്രസംഗങ്ങള്‍ നിര്‍ത്തൂ. എന്തുകൊണ്ടാണ് നിങ്ങള്‍ ട്രംപിന് വഴങ്ങി ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചത്? എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ തിളയ്ക്കുന്നത്? ഇന്ത്യയുടെ അന്തസ്സിനോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്തു!,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ഭീകരവാദത്തിനോ സൈനിക നടപടിക്കോ ഒരു പിന്തുണയുമില്ലെന്ന പാക്കിസ്ഥാന്റെ ഉറപ്പ് ഇന്ത്യ ശ്രദ്ധിച്ചെന്ന് പറയുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവച്ചു.

ഇന്ന് രാവിലെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗവും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു, അതില്‍ അദ്ദേഹം പറഞ്ഞു, ‘മോദിയുടെ മനസ്സ് തണുത്തതാണ്, അത് തണുക്കുന്നു, പക്ഷേ മോദിയുടെ രക്തം ചൂടാണ്. ഇപ്പോള്‍, രക്തമല്ല, ചുടുവെള്ളമാണ് മോദിയുടെ സിരകളില്‍ ഒഴുകുന്നത്.’

സായുധ സേന ശക്തമായി മുന്നേറുകയും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോദ്യം ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടതിന് ശേഷം, പ്രഖ്യാപിത ദേശീയ നയത്തിന്റെ ലംഘനമായ മൂന്നാം കക്ഷി മധ്യസ്ഥത വിഷയത്തില്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുവെന്ന അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ല.

‘ഇത് എട്ടാം തവണയാണ് പ്രസിഡന്റ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂരം നിര്‍ത്തിയതായി അവകാശവാദം ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ എത്തിക്കാന്‍ വ്യാപാരം ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദി ഒരിക്കല്‍ പോലും ഈ അവകാശവാദം നിരസിച്ചില്ല. ഈ മൗനത്തിന്റെ അര്‍ത്ഥമെന്താണ്?’ ട്രംപ് തന്റെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ വീഡിയോ സഹിതം എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ചോദിച്ചു.

Continue Reading

india

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി

ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

Published

on

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

 

Continue Reading

Trending