Connect with us

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

india

കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്.

Published

on

രാജസ്ഥാനില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാന്‍ കോട്ട്പുത്‌ലിയില്‍ ഡിസംബര്‍ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി കിണറില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കിണറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.

സ്ഥലത്തെത്തിയ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുട്ടിയെ കയറില്‍ കുരുക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സമാന്തരമായി കുഴിച്ച് രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കിണറിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചു.

ആദ്യം നിര്‍മിച്ച കുഴിയുടെ ദിശ മാറിപ്പോയിരുന്നു. ഒടുവില്‍ മറ്റൊരു കുഴി കുഴിക്കുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായില്ല. എന്നാല്‍ കുട്ടിയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

Continue Reading

india

ആറ് വര്‍ഷക്കാലമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തു

Published

on

തമിഴ്‌നാട്ടില്‍ ആറ് വര്‍ഷക്കാലമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തു. മധുരയിലും തൊട്ടടുത്തുള്ള സ്‌റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണ വസ്തുക്കള്‍ കണ്ടെത്തിയത്.

Continue Reading

india

മദ്യലഹരിയില്‍ വൈദ്യുത ലൈനിനുമുകളില്‍ കിടന്ന് യുവാവിന്റെ സാഹസം

ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്ത് യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചത്

Published

on

മദ്യലഹരിയില്‍ വൈദ്യുത ലൈനിനുമുകളില്‍ കിടന്ന് യുവാവിന്റെ സാഹസം. ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്ത് യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചത്.

മദ്യപിക്കാന്‍ അമ്മ പണം നല്‍കാത്തതിന് ആയിരുന്നു യുവാവിന്റെ സാഹസ പ്രകടനം. നാട്ടുകാര്‍ യഥാസമയം ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് പോസ്റ്റിന് മുകളില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു.

വൈദ്യുതി വിച്ഛേദിച്ച ശേഷം നാട്ടുാര്‍ യുവാവിനോട് ഇറങ്ങാന്‍ അപേക്ഷിച്ചു. എന്നാല്‍ യുവാവ് കമ്പികളില്‍ കിടന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. വിവരമറിഞ്ഞ് പൊലീസ് ഗ്രാമത്തിലെത്തി യുവാവിനെതിരെ കേസെടുത്തു.

Continue Reading

Trending