Connect with us

kerala

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സന്ദീപ് വാര്യര്‍

ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

Published

on

കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി സകല സാധ്യതകളും താൻ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.

ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടി.

ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ 5000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു; ഐടി ഫിനാന്‍സ് രംഗത്ത് വലിയ അവസരങ്ങളുമായി ഗ്ലോബല്‍ സിറ്റി

15,000 തൊഴിലവസരങ്ങള്‍, പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍
എന്നിവിടങ്ങളില്‍ ലുലു മാളുകള്‍

Published

on

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐടി, റീട്ടെയില്‍, ഫിനാന്‍സ് മേഖലയില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മികച്ച നിക്ഷേപം നടത്തും. മാളുകളും, ഹൈപ്പര്‍മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്‍പ്പടെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള ലുലു കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്തും.

കളമശ്ശേരിയില്‍ ലുലുവിന്റെ ഭഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. കൂടാതെ ഐ ടി ടവറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഐ.ടി, ഫിനാന്‍സ് എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ സിറ്റിയുടെ ഭാഗമായി നടക്കും.

പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍ ഉള്‍പ്പടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമെത്തും. കളമശ്ശേരിയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് വഴി കൊച്ചിയില്‍ നിന്നുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിന് വേഗതയേറും. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോള്‍ഡ് സ്റ്റോറേജുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ്. പുതിയ പദ്ധതികള്‍ വഴി 15,000 തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുമെന്നും നാടിന്റെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ എക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫലി വ്യക്തമാക്കി.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷറഫലി ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡയറക്ടര്‍ എം.എ നിഷാദ്, ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം തുടങ്ങിയവര്‍ പങ്കെടുത്തു

സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സം?ഗമത്തില്‍ ലൂലു ഗ്രൂപ്പ് നിക്ഷേപ പദ്ധതികളുടെ ധാരണപത്രം എം.എ അഷറഫലി മന്ത്രി പി രാജീവിന്കൈമാറുന്നു

Continue Reading

kerala

മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കുര്‍ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാവര്‍ക്കര്‍മാരുടെത്; രമേശ് ചെന്നിത്തല

ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു

Published

on

മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കുര്‍ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാവര്‍ക്കര്‍മാരുടെതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. സമരപന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാവര്‍ക്കര്‍മാരുടെ പ്രയാസങ്ങള്‍ എന്തെന്ന് അറിയണമെന്നും അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രി ഇവരെ വിളിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ഓണറേറിയം വര്‍ധിപ്പിക്കലെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുക. മുഖ്യമന്ത്രി ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്.

ആശാവര്‍ക്കാര്‍മാരുടെ വിഷയത്തില്‍ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗര്‍ഭാഗ്യകരമായി പോയി. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട, ഈ പാവങ്ങള്‍ക്ക് വയര്‍ നിറക്കാനുള്ളത് കൊടുത്താല്‍ മതി. ക്രൂരതയാണ് പിണറായി സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരോട് കാണിക്കുന്നത്. ഇവരുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും ഇനി ഇവരോട് പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിനെ അതേ അര്‍ത്ഥത്തില്‍ ഞങ്ങളും ആശാ വര്‍ക്കര്‍മാരും ചേര്‍ന്ന് നേരിടും.

ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചക്കും ഒരുപോലെയാണ്. അദ്ദേഹം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപി.ഐയുടെ എം.എന്‍. സ്മാരക മന്ദിരത്തില്‍ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വായടപ്പിച്ചു. അതിന് ശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിന്റെ വാക്കിനെ ആരും വില കല്‍പ്പിക്കുന്നില്ല. ഇപ്പോഴത്തെ സി.പി.ഐക്ക് ആര്‍ജ്ജവമോ തന്റേടമോ ഇല്ല.

ആശാവര്‍ക്കര്‍മാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നില്‍ക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഇതില്‍ ഒരു രാഷ്ടീയവും ഇല്ല. എല്ലാ രാഷ്ട്രീയത്തില്‍ പെട്ടവരുമുണ്ട്. സര്‍ക്കാര്‍ ഈ സമരത്തെ അനുഭാവപൂര്‍വ്വം പരിഹരിക്കണം. സര്‍ക്കാര്‍ വക്കീലന്മാര്‍ക്കും പി.എസ്.സി അംഗങ്ങള്‍ക്കും വാരിക്കോരി കൊടുക്കുമ്പോള്‍ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

മാങ്ങാട്ടുകര എ.യു.പി.സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്.

Published

on

തൃശൂര്‍ കണ്ടശ്ശാംകടവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ താമസിക്കുന്ന പണ്ടാര വീട്ടില്‍ ജിത്തിന്റെ മകന്‍ അലോക് (12) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്ങാട്ടുകര എ.യു.പി.സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്‌റൂമിലാണ് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending