Connect with us

india

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ഗോപാല്‍ദാസ് അഗര്‍വാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസുകാരനെന്ന നിലയില്‍ 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗോണ്ടിയ സീറ്റില്‍ അഗര്‍വാളായിരുന്നു വിജയിച്ചിരുന്നത്.

Published

on

ഹാരാഷ്ട്ര വിദര്‍ഭയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഗോപാല്‍ദാസ് അഗര്‍വാള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി എത്തുന്നത്. കോണ്‍ഗ്രസുകാരനെന്ന നിലയില്‍ 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗോണ്ടിയ സീറ്റില്‍ അഗര്‍വാളായിരുന്നു വിജയിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയാണ് ഗോണ്ടിയ സീറ്റ്. 1952 മുതല്‍ തുടര്‍ച്ചയായി 12 തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ എംഎല്‍എയാണുണ്ടായിരുന്നത്. 1995, 1999, 2019 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ് ഇതിന് മാറ്റം സംഭവിച്ചിരുന്നത്.
ഗോപാല്‍ദാസിനെപ്പോലൊരു നേതാവ് കൂടുമാറുന്നത് വിദര്‍ഭ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിദര്‍ഭ മേഖലയില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായിരുന്നില്ല. പത്ത് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതാവട്ടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നാഗ്പൂരും.

അതേസമയം ഗോപാല്‍ദാസിനെ വരവേല്‍ക്കാന്‍ നേതാക്കളുടെ നിരതന്നെ എത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ നാനാ പടോള്‍, പ്രതിപക്ഷ നേതാവ് (അസംബ്ലി) വിജയ് വഡേത്തിവാര്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് അഗര്‍വാളിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. മറ്റു എംപിമാരും, എംഎല്‍എമാരും ചടങ്ങിലുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

india

ഝാര്‍ഖണ്ഡില്‍ തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

സന്താല്‍ പര്‍ഗാന തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.

ഘോര്‍മാരയില്‍ നിന്നുള്ള അര്‍ണവ് കുമാര്‍ (28) ഞായറാഴ്ച രാത്രി ഒരു തുറന്ന മണ്ഡപത്തില്‍ തണുത്ത കാറ്റ് വീശുന്നതിനെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു, 8 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില വധുവായ അങ്കിത, ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പരമ്പരാഗത ഉത്സവ ആവേശത്തില്‍ വധുവിന്റെ കുടുംബം എത്തിയിരുന്നു. ‘വര്‍ മാല’ (മാല കൈമാറ്റം) ഉള്‍പ്പെടെയുള്ള പ്രാരംഭ ചടങ്ങുകള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു.

‘രണ്ടു കുടുംബങ്ങളിലെയും അതിഥികള്‍ വര്‍മ്മ ചടങ്ങിന് ശേഷം അത്താഴം കഴിച്ചു, ദമ്പതികള്‍ തുറന്ന മണ്ഡപത്തില്‍ തുടര്‍ന്നു,’ സുഖരി മണ്ഡല് ബാങ്ക്വറ്റ് ഹാളിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. പുരോഹിതന്‍ ഫെറസിന് മുമ്പായി വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നാടകീയമായി മാറി.
പിന്നീട്, ഒരു പ്രാദേശിക ഡോക്ടര്‍ വരനെ പരിശോധിച്ചു. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്ത് വിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

 

Continue Reading

Trending