Connect with us

india

മേയ്ക്കിങ് ഇന്ത്യ നടപ്പാക്കുന്നതില്‍ ബിജെപിക്ക് വീഴ്ച പറ്റി,യുദ്ധമുണ്ടായാൽ ചൈനയുടെ ഉപകരണങ്ങൾ വെച്ച് പോരാടേണ്ട അവസ്ഥ: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: മേയ്ക്കിങ് ഇന്ത്യ എന്നത് മഹത്തായ ആശയമായിരുന്നുവെന്നും എന്നാൽ അത് ഫലപ്രദമായി നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേയ്ക്ക് ഇന്ത്യ പദ്ധതിക്ക് ശേഷം ആഭ്യന്തര ഉൽപാദനം കുറഞ്ഞു. ഇന്ത്യയിൽ ചൈന ആധിപത്യം നേടാൻ ഈ പദ്ധതി കാരണമായി. ഇന്ത്യയേക്കാൾ 10 വർഷം മുന്നിലാണ് ചൈന. ചൈനയുമായി യുദ്ധമുണ്ടായാൽ ചൈനയുടെ ഉപകരണങ്ങൾ വെച്ച് യുദ്ധം ചെയ്യേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തില്‍നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതില്‍ താന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താന്‍ പറയുന്നില്ല. ഉൽപ്പാദന മേഖലയെ ശരിയായി നയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സാ​ങ്കേതിക രംഗത്തെ വിപ്ലവം അവകാശവാദം മാത്രമാണ്. എല്ലാം നിർമിക്കുന്നത് ചൈനയിൽ നിന്നാണെന്ന് തന്റെ ഫോൺ ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു. ചൈനയെ മറികടക്കാൻ യു.എസുമായി സഹകരിച്ച് മുന്നോട്ട് പോകണം.

രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നും തലപ്പത്ത് പിന്നാക്കക്കാരില്ലെന്നും വികസനം പിന്നാക്ക വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാകണമെന്നും രാഹുല്‍ പറഞ്ഞു. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങളുടെ തലപ്പത്തും മുന്നോക്കക്കാരാണ്. ഭരണപക്ഷത്ത് ഒ.ബി.സി എം.പിമാരുണ്ട്, അവര്‍ക്ക് വാ തുറക്കാന്‍ പറ്റുന്നില്ല. പിന്നാക്കവിഭാഗക്കാരെ മുന്നോട്ട് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല. യു.പി.എ സർക്കാറും ഇത് കാ​ര്യമായി ശ്രദ്ധിച്ചിട്ടി​ല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്തതിന് നന്ദിപ്രമേയവുമായാണ് സഭ സമ്മേളിച്ചത്. രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം പാർലമെന്റിൽ തുടർച്ചയായി ബഹളം വെച്ചു. ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിലുണ്ടെന്ന് കരസേന മേധാവി പറഞ്ഞുവെന്ന പരാമർശത്തെ തുടർന്നായിരുന്നു ബഹളം. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്നും കഴിഞ്ഞ തവണത്തെ അതേ കാര്യങ്ങൾ ആവർത്തിക്കുകയാണ് ചെയ്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍; വാഗയിലെ ചെക്‌പോസ്റ്റ് അടച്ചു

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും.

Published

on

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ മുഖം തിരിച്ച് പാകിസ്താന്‍. വാഗയിലെ ചെക്‌പോസ്റ്റ് പാകിസ്താന്‍ അടച്ചിട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധിപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും. . ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ഇതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത്.

Continue Reading

india

മം​ഗളൂരു ഹിന്ദുത്വ ആൾക്കൂട്ടക്കൊല: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി

Published

on

മം​ഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മം​ഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോ​ഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.

Continue Reading

india

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി.

Published

on

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്കെത്തിയത്. പാകിസ്താന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഇനി തുറന്നു നല്‍കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്‌ലൈ സോണ്‍ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് നല്‍കി. നിയുക്ത വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനവും പറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

Continue Reading

Trending