Connect with us

More

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Published

on

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
രമിത്തിന്റെ കൊലക്കു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. രാവിലെ പത്തു മണിയോടെയാണ് പിണറായി ടൗണിലെ പെട്രോള്‍ ബങ്കിനു സമീപത്തു ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയത്. വാഹനത്തിലെത്തിയ അക്രമി സംഘം രമിത്തിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കഴുത്തിനും വെട്ടേറ്റ ഇയാളെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2002ല്‍ സമാനരീതിയില്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയിരുന്നു.
സിപിഎം പാതിരിയോട് ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്കു പിന്നാലെയാണ് രമിത്ത് കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ

പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമനടപടി കാട്ടി സരിന്‍ തന്നെ പേടിപ്പിക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സരിന്‍ പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറുമാസം തുടര്‍ച്ചയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് നഗരസഭയില്‍ താമസിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് – വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം വ്യാജ വോട്ട് തടയുന്നെങ്കില്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടാണ് തടയേണ്ടത്. പാലക്കാട് ജില്ലയില്‍ സരിന്റേത് വ്യാജ വോട്ടാണ്- അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെ വി തോമസ് പറഞ്ഞു. കേരളത്തിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം വയനാടിന്റെ കാര്യത്തില്‍ എടുത്തില്ല – അദ്ദേഹം വ്യക്തമാക്കി. 7000 കോടി രൂപ ആന്ധ്രക്ക് കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുതെന്നും പറഞ്ഞു. വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നില്‍ക്കണമെന്നും കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending