Connect with us

india

വിവേകാനന്ദന്റെ ചിത്രം വീടുകളില്‍ തൂക്കിയാല്‍ അടുത്ത 35 വര്‍ഷം അധികാരത്തില്‍ തുടരുമെന്ന് ത്രിപുര മുഖ്യമന്ത്രി

നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്‍, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍, ബിജെപി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ആരെങ്കിലും വീടുകളില്‍ വിവേകാനന്ദന്റെ ചിത്രം തൂക്കിയിട്ടുണ്ടോ?, ബിപ്ലബ് ദേബ് ചോദിച്ചു.

Published

on

അഗര്‍ത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രം വീടുകളില്‍ തൂക്കിയാല്‍ അടുത്ത 35 വര്‍ഷം ബിജെപി അധികാരത്തില്‍ തുടരുമെന്ന വാദമുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സ്വാമി വിവേകാനന്ദന്റെ ചിത്രങ്ങളും സന്ദേശങ്ങളും സംസ്ഥാനത്തെ 80% വീടുകളിളെ വാതിലുകളില്‍ തൂക്കിയിട്ടാല്‍ അടുത്ത 30-35 വര്‍ഷ കാലം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നായിരുന്നു, ബിപ്ലബിന്റ വിചിത്രവാദം.

ഇതിനായി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി ചിത്രങ്ങള്‍ വിതരണം ചെയ്യണമെന്നും എല്ലാ വീടുകളിലും തൂക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച അഗര്‍ത്തലല്‍ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹിളാ മോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്‍, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍, ബിജെപി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ആരെങ്കിലും വീടുകളില്‍ വിവേകാനന്ദന്റെ ചിത്രം തൂക്കിയിട്ടുണ്ടോ?, ബിപ്ലബ് ദേബ് ചോദിച്ചു. നമ്മുടെ സംസ്‌കാരവും പ്രത്യയശാസ്ത്രവും കാത്തുസൂക്ഷിച്ച് അങ്ങനെ ചെയ്താല്‍ അടുത്ത 35 വര്‍ഷം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും, ബിപ്ലബ് ദേബ് അവകാശപ്പെട്ടു.

കുറച്ചുമാത്രം സംസാരിക്കുകയും മൗനം പാലിക്കാനും സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായും ദേബ് ഉണര്‍ത്തി. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യമില്ലാതെ കൂടുതല്‍ ശബ്ദിച്ചാല്‍ നമ്മുടെ ഊര്‍ജ്ജം നഷ്ടമാകുമെന്നും ദേബ് പറഞ്ഞു

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്

കര്‍ണാടക പൊലീസിന്റേതാണ് നടപടി.

Published

on

മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

Continue Reading

india

തൊഴിലാളികളുടെ വേതനം കൂട്ടണം; തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നു: പ്രതിപക്ഷം

തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിയ വേതനം ഉടന്‍ നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും, തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തില്‍ 1,86,000 പേര്‍ തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചുവെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ പറഞ്ഞു. കുറഞ്ഞ വേതനവും, വേതനം വൈകുന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി രാജ്യസഭയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ബജറ്റ് വിഹിതം കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണൊണ്് സോണിയാ ഗാന്ധി ആരോപിച്ചത്.

Continue Reading

Trending