Connect with us

Video Stories

താമരയില്‍ അലിയുന്ന ചെമ്പട സ്റ്റൈല്‍

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് രണ്ട് നാള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായും മാഞ്ഞിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടെടുപ്പ് ഏത് രീതിയില്‍ എന്നറിയാനായി ബിദ്‌രി സ്വദേശിയായ സമീര്‍ മഹാതോ എന്ന സി.പി.എം അനുഭാവിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
‘ഞങ്ങള്‍ (സി.പി.എം) ഒരു കാലത്ത് വളരെ ശക്തരായിരുന്നു ഇവിടെ. ആദ്യം ഞങ്ങള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് തൃണമൂല്‍കാരുടേതായി. ഇപ്പോള്‍ ഞങ്ങളുടെ വളരെയധികം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലത്തിലെ സാല്‍ വന മേഖലയിലാണ് സമീറിന്റെ ഗ്രാമം.
ബി.ജെ.പി ഇടത് തത്വശാസ്ത്രവുമായി ഒരു തരത്തിലും ഒത്തു പോകുന്നതല്ല. പക്ഷേ ബി.ജെ.പി ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും, പൊലീസില്‍ നിന്നും ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേരുന്നത് ശരിയോ എന്ന ചോദ്യത്തിന് സമീറിന്റെ മറുപടി ഇങ്ങനെ. തൃണമൂല്‍ ബ്രത്തമ ഹുമാകി (തൃണമൂല്‍ വലിയ ഭീഷണിയാണ്) ബി.ജെ.പി സംഘെ കോന സമസ്യ നെയ് (ബി.ജെ.പിയില്‍ ചേരുന്നത് വലിയ പ്രശ്‌നമല്ല). പാര്‍ട്ടിയുള്ള കാലത്തോളം ഞാന്‍ അതില്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെയല്ല. 34 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ പുറത്തായ ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഇപ്പോള്‍ ഏറെക്കുറെ മാഞ്ഞു പോയിരിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഒന്നിനു പുറകെ ഒന്നായി ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷ ഏറെക്കുറെ വഹിക്കുന്ന തൃണമൂലിലേക്ക് പക്ഷേ ഇടത് പ്രവര്‍ത്തകര്‍ മാറുന്നില്ലെന്നതാണ് വസ്തുത. പകരം അവര്‍ ചേക്കേറുന്നത് ഹിന്ദുത്വ പാര്‍ട്ടിയിലേക്കാണ്.
2011ല്‍ അധികാരം നഷ്ടമായെങ്കിലും 41 ശതമാനം വോട്ട് ഷെയറുമായി തൃണമൂലിനേക്കാളും വോട്ട് നേടിയത് ഇടത് പാര്‍ട്ടികളായിരുന്നു. പക്ഷേ 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 24 ശതമാനമായി കുറഞ്ഞു. വലിയ അളവോളം വോട്ടു ചോര്‍ച്ച സംഭവിച്ചു. എങ്കിലും നാലില്‍ ഒരു ബംഗാളിയും ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തിരുന്നുവെന്നതാണ് സ്ഥിതി. ഇതിന് ശേഷമാണ് ഇടത് വോട്ടുകളില്‍ നിന്നും വലിയ തോതില്‍ ബി.ജെ.പിയിലേക്ക് വോട്ടു മറിഞ്ഞത്. പ്രവര്‍ത്തകര്‍ മാര്‍ക്‌സിന് പകരം മോദിയില്‍ അഭയം കണ്ടതോടെ 2017ലെ കോണ്ഡായി സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒമ്പത് ശതമാനത്തില്‍ നിന്നും 31ലേക്കും ഇടത് പാര്‍ട്ടികള്‍ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കുമായി മാറി.
മണ്ഡലം തൃണമൂല്‍ കൈയ്യടക്കിയെങ്കിലും ചെമ്പട താമര വിരിയിക്കാന്‍ വ്യഗ്രത കാണിക്കാന്‍ തുടങ്ങിയെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തൃണമൂലിനെ തോല്‍പിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുക എന്ന രീതിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ മാറി. ഇതിന്റെ ഫലമായി പല സി.പി.എം ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. പ്രവര്‍ത്തകര്‍ ഒന്നടങ്കം കാവിപുതച്ചു.
ബംഗാളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തു പോലും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതിന് ഇനി സ്ഥാനമില്ലെന്ന രീതിയിലേക്കാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിച്ചത്. ബി.ജെ.പിക്ക് അധികാരവും പണവുമുള്ളതിനാല്‍ തൃണമൂലിനെ ഭയക്കേണ്ട എന്നതാണ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ഒഴുകാന്‍ കാരണമെന്ന് സി.പി.എം ജാര്‍ഗ്രാം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് കുമാര്‍ സര്‍ക്കാര്‍ പറയുന്നു. തൃണമൂലിനെ ഏത് വിധേനയും തോല്‍പിക്കാന്‍ സി.പി.എം അണികള്‍ തയാറാണ് അതിനായി അവര്‍ ബി.ജെ.പിക്കൊപ്പം ചേരുന്നു. ഇതില്‍ തല്‍ക്കാലത്തേക്കെങ്കിലും അപകടം കാണുന്നില്ല അദ്ദേഹം പറഞ്ഞു. ഇവിടെ ഇപ്പോള്‍ ഇടതില്ല, ബി.ജെ.പിയേ ഉള്ളൂ മുന്‍ സി.പി.എം അംഗമായ സുരേന്ദ്ര നാഥ് ബര്‍മന്‍ പറയുന്നു.
പാര്‍ട്ടി എം.എല്‍.എയായ ഗഗന്‍ മുര്‍മു പോലും ബി.ജെ.പിയില്‍ എത്തിയില്ലേ അദ്ദേഹം ചോദിക്കുന്നു. തൃണമൂലിനെ നേരിടുക എന്ന തന്ത്രത്തിന് അപ്പുറം ഇടത് ഭരണത്തിലെ വികസന മുരടിപ്പും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്കിന് ഒരു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മമത അധികാരത്തിലെത്തിയ ശേഷം പലയിടത്തും റോഡുകളും പാലങ്ങളും സ്‌കൂളുകളും വന്നത് സ്ത്രീ വോട്ടര്‍മാരെ തൃണമൂലിലേക്ക് അടുപ്പിച്ചതായും ഇവര്‍ പറയുന്നു.
മുര്‍ഷിദാബാദ് പോലുള്ള മുസ്്‌ലിംകള്‍ കൂടുതലുള്ള മേഖലയില്‍ സി.പി.എമ്മില്‍ നിന്നും തൃണമൂലിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നത് സ്ഥിരീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയാറല്ല. പക്ഷേ കൊല്‍ക്കത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസിലേക്കും പുറത്തേക്കും ഒന്ന് എത്തി നോക്കിയാല്‍ യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തം. പൊതു തെരഞ്ഞെടുപ്പായിട്ടു പോലും സി.പി.എമ്മിന്റേയോ ഇടത് പാര്‍ട്ടികളുടേയോ കൊടികളോ തോരണങ്ങളോ അണികളേയോ എവിടേയും കാണാനില്ല. എല്ലായിടത്തും തൃണമൂല്‍ പതാകകളും അവിടവിടെയായി ബി.ജെ.പി ബാനറുകളും മാത്രം. പാര്‍ട്ടി ഓഫീസിലുള്ള പ്രവര്‍ത്തകര്‍ തന്നെ ടിവിയില്‍ സിനിമയും കണ്ടിരിക്കുന്നു. ഇനി എന്തെന്ന മട്ടില്‍.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending