Connect with us

Video Stories

ബി.ജെ.പിയുടെ ചതി

Published

on

‘ഞങ്ങള്‍ക്ക് അധികാരത്തില്‍വരാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് നടപ്പാക്കാനാകാത്ത വലിയ വാഗ്ദാനങ്ങള്‍ നല്‍കണമെന്ന് ഞങ്ങളുടെ ആളുകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നെങ്കില്‍ അവ വലിയ പ്രശ്‌നമാകില്ലായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ജനങ്ങള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു. ഞങ്ങളവയെ ചിരിച്ചുതള്ളി നടന്നുനീങ്ങുകയാണ്.’ കേന്ദ്ര ഉപരിതല ഗതാഗത വകപ്പുമന്ത്രിയും ബി.ജെ.പിയുടെ മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി തന്റെ മഹാരാഷ്ട്ര സംസ്ഥാനത്തെ മറാത്തി ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് മേല്‍വാചകങ്ങള്‍ ഉപവചിച്ചത്. കേള്‍ക്കുമ്പോള്‍ ഏവരും തലകുലുക്കി സമ്മതിക്കുന്ന നഗ്നയാഥാര്‍ത്ഥ്യമാണ് പ്രധാനമന്ത്രി മോദിയുടെ വിശ്വസ്ഥനായ നിതിന്‍ ഗഡ്കരി തുറന്നുപറഞ്ഞിരിക്കുന്നത്. മറാത്തി പ്രാദേശിക ഭാഷാചാനലായതിനാല്‍ തന്റെ വാക്കുകള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതിയോ, അതല്ലെങ്കില്‍ സൂക്ഷ്മതയോടെയും ബുദ്ധിപൂര്‍വവും മാധ്യമ പ്രവര്‍ത്തകന്‍ ഒരുക്കിയ ചോദ്യത്തില്‍ വീണു പോകുകയോ ഏതായാലും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മേല്‍പ്രസ്താവം രാജ്യത്തിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്‍ തരംഗമായി മാറിയിരിക്കുകയാണ്. എത്രതന്നെ തമസ്‌കരിക്കാന്‍ പരിശ്രമിച്ചാലും സത്യം എന്നായാലും പുറത്തുവരുമെന്നതിനുള്ള ഒന്നാം തരം ഉദാഹരണമാണിത്. എന്നാല്‍ സത്യം പുറത്തുപറയുക മാത്രമല്ല, തങ്ങളുടെ ചതിയെക്കുറിച്ച് മാപ്പു ചോദിച്ച് വോട്ടര്‍മാരുടെ മുന്നില്‍ തങ്ങളുടെ അധികാരക്കസേരകള്‍ ഒഴിഞ്ഞുപോകുകയാണ് ഗഡ്കരിയും മോദി സര്‍ക്കാരും ചെയ്യേണ്ടത്.
ഗഡ്കരിയുടെ പ്രസ്താവന ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പതിവുപോലെ സമൂഹ മാധ്യമത്തിലൂടെയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മന്ത്രിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി സമൂഹ മാധ്യമത്തിലൂടെ ട്വീറ്റ് ചെയ്തതാണ് വിഷയം കൂടുതല്‍ ജനശ്രദ്ധ ലഭിക്കാന്‍ സഹായകമായത്. ‘ശരിയാണ് പറഞ്ഞത്. ജനങ്ങളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും തങ്ങളുടെ അത്യാര്‍ത്തിക്ക് ഇരയാക്കുകയായിരുന്നു’. രാഹുല്‍ രേഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വാനോളമുണ്ടായിരുന്ന പ്രതീക്ഷകളെയാകെയാണ് നാലര കൊല്ലം മുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നിഷ്‌കരുണം തല്ലിക്കെടുത്തിയതെന്നത് സചിന്തിതമായ വസ്തുത മാത്രമാണ്. കഴിഞ്ഞ മോദി കാലഘട്ടം രാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍വരംഗത്തുമുള്ള അധോഗതിയുടെ കാലമായിരുന്നു. സംഘടിത കൊള്ളയെന്ന് നോട്ടു നിരോധനത്തെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചെങ്കില്‍ സത്യത്തില്‍ ബി.ജെ.പിക്കാരുടെയും ഹിന്ദുത്വ വര്‍ഗീയവാദികളുടെയും കൈകളിലെ കൊള്ള ഇരയായിരുന്നു മഹത്തായ നമ്മുടെ രാജ്യം. സാമ്പത്തിക കൊള്ളമാത്രമായിരുന്നില്ല ഇവിടെ സംഭവിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ജാതീയമായി പിന്തള്ളപ്പെട്ടവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം രാജ്യത്ത് അനുഭവിക്കേണ്ടിവന്ന തീക്ഷ്ണമായ കെടുതികളും ആക്രമണങ്ങളും സ്വാതന്ത്ര്യാനന്തരം ഇതാദ്യമായിരുന്നു. നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുക വഴി 2016 നവംബറില്‍ പ്രധാനമന്ത്രി നടത്തിയ സാമ്പത്തിക സാഹസികതയുടെയും ചരക്കുസേവന നികുതിയിലൂടെ വരുത്തിവെച്ച വ്യാപാര നഷ്ടത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങള്‍വഴി അമിതമായ നികുതി അടിച്ചേല്‍പിച്ചതിലൂടെയും രാജ്യത്തെ 130 കോടി ജനത ശ്വാസംമുട്ടി മരിക്കേണ്ട അവസ്ഥയുണ്ടായി. ഇതിനുപുറമെയാണ് വര്‍ഗീയക്കോമരങ്ങളുടെ അഴിഞ്ഞാട്ടം. തെക്കേ ഇന്ത്യയിലൊഴികെ രാജ്യത്തിന്റെ പലയിടത്തും ജനങ്ങള്‍ക്ക് വിശേഷിച്ചും മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ജീവിക്കാന്‍ വയ്യാതായി. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ജനവിഭാഗങ്ങള്‍ പടിപടിയായി സാമൂഹികമായി സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു ശ്വസിക്കാന്‍ ആരംഭിച്ച കാലത്താണ് 2014 മേയില്‍ അതിവര്‍ഗീയതയും അതിദേശീയതയും മുതലെടുത്ത് ബി.ജെ.പിയും സംഘ്പരിവാരവും വെറും 33 ശതമാനം വോട്ടുകളുടെ ജനാധിപത്യ പിന്‍ബലത്തില്‍ അധികാരത്തിലേറിയത്. പ്രതിപക്ഷത്തെ വിവിധ കക്ഷികളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു ഇതിന് കാരണമായതെന്ന് ഇന്നെല്ലാവരും സമ്മതിച്ചുകഴിഞ്ഞു.
എന്തെല്ലാം വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി നല്‍കിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ലെങ്കിലും, അവയെന്തൊക്കെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. നോട്ടുനിരോധനം മുതല്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും സാംസ്‌കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കലും കൊടിയ വിലക്കയറ്റവും വരെ അത് നീളുന്നു.
അച്ചേദിന്‍ (നല്ലനാളുകള്‍ ) വരുമെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്തെ ബി.ജെ.പി നേതാക്കളുടെ വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് -2016 സെപ്തംബറില്‍-ഗഡ്കരിക്കുതന്നെ അതുണ്ടാവില്ലെന്ന് പരസ്യമായി സമ്മതിക്കേണ്ടിവന്നു. കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് 15 ലക്ഷം വീതം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലിടുമെന്ന് പ്രസ്താവിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നെയായിരുന്നു. ഇതിന് കഴിയാതെ വന്നപ്പോഴാണ് കള്ളപ്പണക്കാര്‍ക്കെതിരെ എന്ന് പറഞ്ഞ് കുത്തക വ്യവസായികള്‍ക്ക് പരമാവധി സഹായം ചെയ്തുകൊടുത്തത്. നീരവ് മോദി (113000 കോടി) ബി.ജെ.പി എം.പിയും കുത്തക വ്യവസായിയുമായ മല്യ (9000 കോടി). നോട്ടുനിരോധനത്തിന് പകരം പുതിയ നോട്ടടിക്കാനായി നഷ്ടപ്പെടുത്തിയത 7965 കോടി. കള്ളനോട്ടുകള്‍ പിടിക്കാനെന്ന പേരില്‍ പിന്‍വലിച്ച 500,1000 നോട്ടുകളില്‍ തിരിച്ചെത്തിയത് 99.3 ശതമാനമാണെന്ന് റിസര്‍വ ്ബാങ്ക് പറഞ്ഞു. മോദി നേരിട്ടാണ് താന്‍ വലിയ സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിടുന്നുവെന്ന ്കാട്ടാനായി ഈ പമ്പരവിഡ്ഢിത്തം അടിച്ചേല്‍പിച്ചത്. സാധാരണ ജനം പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പട്ടേല്‍, ശിവജി പ്രതിമകള്‍ നിര്‍മിക്കാന്‍ എഴുതിക്കൊടുത്തത് 7000 കോടി. 2461 കോടി എസ്.ബി.ഐ നഷ്ടം വരുത്തിയത് കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ വേണ്ടി. ഇതേ എസ്.ബി.ഐ 6700 കോടി അദാനിക്ക് വായ്പ നല്‍കിയത് ഓസ്‌ട്രേലിയയില്‍ വ്യവസായം തുടങ്ങാന്‍. രാജ്യം കണ്ട ഏറ്റവും വലിയ റഫാല്‍ ഫ്രഞ്ച് യുദ്ധ വിമാന ഇടപാടിലെ അഴിമതി തുകയുടെ കണക്ക് 40,000 കോടി വരും. സ്വന്തം സുഹൃത്തായ, കടം കൊണ്ട് വലയുന്ന അനില്‍ അംബാനിയെ രക്ഷപ്പെടുത്താന്‍. ഇതൊക്കെ മറന്നെന്നു കരുതി ക്ഷേത്രത്തിന്റെ കാര്യവും പറഞ്ഞ് അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ ഇക്കൂട്ടര്‍ വീണ്ടും വരും, കരുതിയിരിക്കുക. അതല്ലെങ്കില്‍ നമ്മുടെ രാജ്യം 2016ല്‍ പ്രധാനമന്ത്രിതന്നെ കേരളത്തില്‍ വന്ന് പരിഹസിച്ച സോമാലിയയുടെ അവസ്ഥയിലാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending